സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

ഏഴിമല പൂഞ്ചോലാ….. ഒരു കാലത്ത് യുവാക്കളുടെ ലഹരിയായിരുന്ന ദക്ഷിണേന്ത്യന്‍ സിനിമാ നടി സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്നാണ് സിനിമയുടെ പേര്. സില്‍ക്കിന്റെ തീക്ഷ്ണമായ ജീവിതത്തെയും അവരുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്മിതയുടെ ഐക്കണിക് പോസ് പുനഃസൃഷ്ടിച്ചിരുന്നു.സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും. സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു എക്സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി.

എസ്ടിആര്‍ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്ത്. എസ്.ബി. വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സില്‍ക്ക് സ്മിതയുടെ കഥയ്ക്ക് ജീവന്‍ നല്‍കുന്നത്.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളില്‍ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.

 

 

സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *