കണ്ണൂര്‍: പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്ക് സ്വദേശിനിയും കായികാധ്യാപികയുമായ പ്രമീള കുന്നുമ്മല്‍ ലോക റിക്കോര്‍ഡിന്റെ നിറവില്‍. മള്‍ട്ടി ടാലന്റ് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഇക്കഴിഞ്ഞ മെയില്‍ അവര്‍ കരസ്ഥമാക്കിയിരുന്നു. വ്യത്യസ്ഥ കായിക ഇനങ്ങളായ ലാത്തി ഖേല,ക്രിക്കറ്റ്, കാരംസ്, കരാട്ടെ, ടെന്നികൊയ്റ്റ്, സെപക്താക്രോ, ജൂഡോ, ഉഷു എന്നീ സ്പോര്‍ട്സ് ഇനങ്ങളിലുള്ള കഴിവ് പരിഗണിച്ചാണ് മള്‍ട്ടി ടാലന്റ്സ് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചത്. ഗോവ-പനജിയില്‍ നടന്ന ഏഷ്യന്‍ ലാത്തി ഖേല ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ മെഡലും കരസ്ഥമാക്കിയിരുന്നു. സീനിയര്‍ കാറ്റഗറിയാലായിരുന്നു മത്സരം. എന്‍ടിടിസി ട്രെയിനറും രണ്ടാം ഡാന്‍ ബ്ലാക്ക്ബെല്‍റ്റും, യോഗ, കരാട്ടെ പരിശീലകയുമാണ് പ്രമീള ടീച്ചര്‍. റഫറി, കോച്ച്, പ്ലെയര്‍ എന്നീ നിലകളിലും അവര്‍ ശ്രദ്ധേയയാണ്. നെറ്റ്ബോളിലും , ടെന്നി കൊയ്റ്റിയിലും സംസ്ഥാന റഫറിയാണ്. 35 കാരിയായ ഇവര്‍ക്ക് സ്പോര്‍ട്സ് തന്നെയാണ് ജീവിതം.
കുന്നുമ്മല്‍ തമ്പാന്റെയും കമലാക്ഷിയുടെയും മകളാണ്. ബേബയാണ് ഭര്‍ത്താവ്, നിവേദ്, മാളവിക മക്കളും പ്രവീണ്‍കുമാര്‍, രജനി എന്നിവര്‍ സഹോദരങ്ങളുമാണ്.