ഫറോക്ക്:അടുത്തകാലത്തായി ജനപ്രിയമാകുന്ന മെക്ക് സെവന്‍ എക്‌സസൈസ് ആരോഗ്യരംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ആയിഷ സ്വപ്ന അഭിപ്രായപ്പെട്ടു. അമിതാഹാരവും വ്യായാമക്കുറവും മൂലം സ്ത്രീ സമൂഹത്തിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. എന്നാല്‍ മെക്ക് സെവന്‍ വ്യായാമ കൂട്ടായ്മ സ്ത്രീകളാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് എന്നത് സന്തോഷകരമാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാന്‍ കഴിയാവുന്ന തരത്തിലുള്ള ലളിതവും ബ്രീത്തിങ് എക്‌സര്‍സൈസും ജീവിതശൈലീ രോഗമുക്തി നേടാന്‍ പര്യാപ്തമാണെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്.
ആരോഗ്യരംഗത്ത് നവോന്മേഷം പകര്‍ന്ന മെക്ക് സെവന്‍ എക്‌സസൈസ് കോഴിക്കോട് സോണ്‍ ഫോറില്‍ ഉള്‍പ്പെടുന്ന ഫറോക്ക്, രാമനാട്ടുകര മുനിസിപ്പല്‍ പരിധിയില്‍ പരിശീലിക്കുന്ന ആയിരത്തിലേറെ സഹോദരി സഹോദരന്മാര്‍ ഒന്നിച്ചണിനിരന്ന മെഗാ മീറ്റ് അല്‍ ഫാറൂഖ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായാണ് നടന്നത്. ഫൗണ്ടര്‍ റിട്ടയേഡ് ക്യാപ്റ്റന്‍ ഡോ. സലാഹുദ്ദീനും ബ്രാന്‍ഡ് അംബാസഡര്‍ ഡോ. അറക്കല്‍ ബാവയും ചേര്‍ന്ന് പരിശീലനത്തിന് നേതൃത്വം നല്‍കി.
അമേരിക്കന്‍ സെഡാര്‍ ബ്രൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആരോഗ്യ രംഗത്തെ മികച്ച സാമൂഹ്യ സേവനത്തിനുള്ള ഡോക്ടറേറ്റ് ലഭിച്ച ഇരുവര്‍ക്കും
പ്രൊഫസര്‍ ആയിശ സ്വപ്ന മെമന്റോ നല്‍കി. സോണ്‍ ഫോര്‍ കോഡിനേറ്റര്‍ എസ്.പി.അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. മെക്‌സവന്‍ ജില്ലാ കമ്മറ്റി അംഗം സി.രമേശും, റൗളത്തുല്‍ ഉലൂം അസോസിയേഷന്‍ ജനറല്‍ സിക്രട്ടറി പ്രൊഫസര്‍ കുട്ട്യാലിക്കുട്ടിയും ആശംസകള്‍ അര്‍പ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി. എം .ഷെരീഫ് കോടമ്പുഴ, കോഡിനേറ്റര്‍ കെ.ടി. ഹാരിസ്, വി.എം.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
മെക്ക് സെവന്‍ ആരോഗ്യ കൂട്ടായ്മ നാടിന് ഗുണപ്രദം;
പ്രൊഫ: ആയിഷ സപ്ന