‘ദേ…പൊലിസ്, ഒറ്റ ബ്രക്കില്‍ നിലത്ത്’ പൊലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് ബ്രേക്കിട്ട് അപകടം
മലപ്പുറം: എടപ്പാളില്‍ സിനിമാ ചിത്രീകരണം നടത്തുന്നതിനിടെ അപകടം. പൊലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് പൊലീസാണെന്ന് കരുതി യുവാവ് ബൈക്ക് ബ്രെക്ക് ചെയ്തപ്പോഴാണ് അപകടം. പരിശോധന ഭയന്ന് പെട്ടെന്ന് ബ്രെക്ക് പിടിക്കുകയായിരുന്നു.
യുവാവിന്റെ പരുക്ക് നിസ്സാരമാണ്. ആശുപത്രിയില്‍ നിന്നും പരിശോധനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്. ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍ നില്‍ക്കുകയായിരുന്നു.
അതുവഴി സ്കൂട്ടറില്‍ വന്ന ബൈക്ക് യാത്രികന് വളരെ പെട്ടെന്ന് ഷൈന്‍ ടോം ചാക്കോയെ കാണുന്നു. ഉടന്‍ പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രെക്ക് ചെയ്യുകയായിരുന്നു. ഈ സമയത്താണ് വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യം ഉണ്ടായത്.
ഉടന്‍ തന്നെ ഷൈന്‍ ടോം ചാക്കോയും സമീപവാസികളും ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. യുവാവ് പരിശോധനകള്‍ കഴിഞ്ഞ് ആശുപത്രി വിട്ട ശേഷമാണ് ഷൈന്‍ ടോം ചാക്കോയും ലൊക്കേഷനിലേക്ക് മടങ്ങിയത്.