കോഴിക്കോട്: വയനാട് പുനരധിവാസത്തിന് വേണ്ട നടപടികള്‍ കാര്യക്ഷമമായി എടുക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ട്രേറ്റിലേക്ക് നടത്തിയ സമരത്തില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചൊതുക്കാനുള്ള പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സമാധാനപരമായി പ്രകടനം നടത്തിയവരെയാണ് പൊലീസ് അടിച്ചമര്‍ത്തിയതെന്നും സതീശന് ആരോപിച്ചു.
വയനാട്ടിലെ പുനരധിവാസമാണ് പ്രശ്നം. കേന്ദ്ര സഹായം ഇല്ല. സംസ്ഥാന സര്‍ക്കാര്‍ കിട്ടിയ പണം ചിലവാക്കുന്നുമില്ല. വീടുകള്‍ നിര്‍മ്മിക്കാന്‍ നിരവധി പേര് വന്നെങ്കിലും സര്‍ക്കാര്‍ എടുത്തു നല്കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടകളിലും മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ
മര്‍ദ്ദിച്ച് ഒതുക്കുന്ന പോലീസ് നടപടിയില്‍
പ്രതിഷേധം അറിയിച്ച് വി.ഡി.സതീശന്