പത്തനംതിട്ട: നാട്ടിലും യു.എ. ഇയിലും ഇനി ഒരേ സിം കാര്‍ഡ് ഉപയോഗിക്കാം. നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനത്തിനു തുടക്കമിട്ടു ബി.എസ്.എന്‍.എല്‍.90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ നാട്ടിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലായി മാറും. പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യണം.രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.തുടര്‍ന്ന് മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബി.എസ്.എന്‍.എല്‍. ലക്ഷ്യമിടുന്നത്. ഇതോടെ കസ്റ്റമര്‍ സെന്ററില്‍ നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ട സാഹചര്യം ഒഴിവായി.
നാട്ടിലും യു.എ. ഇയിലും ഇനി ഒരേ സിം കാര്‍ഡ്;
രാജ്യത്ത് ആദ്യമായി കേരളത്തില്‍ തുടക്കമിട്ട് ബിഎസ്എന്‍എല്‍