കോഴിക്കോട് : ഇ എസ് ഐ ആനുകൂല്യം ലഭിക്കുന്ന 14 കോടി തൊഴിലാളികളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ചേര്‍ക്കുന്നത് വഴി ഇ എസ് ഐ ഇല്ലാതാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( ഐ എന്‍ ടി യു സി ) ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ശമ്പള പരിധി ഉയര്‍ത്തി ഇ എസ് ഐ പദ്ധതി ശക്തിപ്പെടുത്തുന്നതിനു പകരം, ശമ്പളത്തിന്റെ 3.25 ശതമാനം മാസം തോറും ഇ എസ് ഐ വിഹിതം അടക്കേണ്ടി വരുന്ന കോര്‍പറേറ്റുകളുടെ ബാധ്യത ഒഴിവാക്കി അവരെ സംരക്ഷിക്കാനാണ് ഈ നീക്കം എന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിവര്‍ഷം 120 രൂപ വീതം ഇ എസ് ഐ യില്‍ അടച്ചു കൊണ്ടിരുന്നാല്‍ തൊഴിലാളിക്കും അവരുടെ പങ്കാളിക്കും ജീവിതാവസാനം വരെ ചികിത്സാ സൗകര്യം പൂര്‍ണ്ണമായും സൗജന്യമാണെന്നിരിക്കെ 1948 ല്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റു തൊഴിലാളികള്‍ക്ക് വേണ്ടി കൊണ്ട് വന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ഇ എസ് ഐ യെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തൊഴിലാളി വിരുദ്ധ നടപടിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി
ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( ഐ എന്‍ ടി യു സി ) അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍ യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കൊമ്മേരി, പുത്തൂര്‍ മോഹനന്‍, ടി വി സുരേന്ദ്രന്‍, ശ്രീവത്സന്‍ പടാറ്റ, എം ഉമേഷ്, പി കെ ഷാഫി, പി പി കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
ഇ എസ് ഐ ഇല്ലാതാക്കാനുള്ള നീക്കം
ഉപേക്ഷിക്കണം – ഐ എന്‍ ടി യു സി