കോഴിക്കോട്: ലീലാവതി രചിച്ച കഥാസമാഹാരം ‘പടച്ചോന്റെ മുഖം’ പുസ്തകം വടകര ആര്‍ഡിഒ ഷാമിന് സെബാസ്റ്റ്യന്‍ എഴുത്തുകാരി സല്‍മി സത്യാര്‍ത്ഥിക്ക് നല്കി പ്രകാശനം ചെയ്തു.ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ ദര്‍ശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ ജോണ്സണ് അദ്ധ്യക്ഷത വഹിച്ചു. അശോകന് പി.സി. പുസ്തക പരിചയം നടത്തി. എഴുത്തുകാരി ശ്രീലത രാധാകൃഷ്ണന്, ദര്‍ശനം ജോയിന്റ് സെക്രട്ടറി ടി.കെ. സുനില്‍ കുമാര്‍, ടി.എ ഖുറേഷി, അഡ്വ. ബീന വിജയന് സംസാരിച്ചു. സ്വതന്ത്ര ബുക്സ് കണ്‍സള്‍ട്ടിംങ്ങ് എഡിറ്റര്‍ പി. സിദ്ധാര്ത്ഥന് സ്വാഗതവും എഴുത്തുകാരി ലീലാവതി നന്ദിയും പറഞ്ഞു. സ്വതന്ത്ര ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ എട്ടു കഥകളാണ് ഉള്ളത്.
‘പടച്ചോന്റെ മുഖം’ പുസ്തകം പ്രകാശനം ചെയ്തു