കോഴിക്കോട്: പ്രമുഖ ഗാന്ധിയനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എന്‍. വേലായുധനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഐ എന്‍ ടി യു സി അഖിലേന്ത്യ സെക്രട്ടറി ഡോ: എം പി പത്മനാഭന് ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ നാഷണല്‍ സാലറീസ് എംപ്ലോയിസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ഐ എന്‍ ടി യു സി ദേശീയ വൈസ് പ്രസിഡന്റ് എം കെ ബീരാന് അധ്യക്ഷത വഹിച്ചു.
എന്‍ വേലായുധന് സ്മാരക പുരസ്കാരം കോഴിക്കോട് ബാറിലെ അഭിഭാഷകനായ ലൂക്കോ ജോസഫിന് സമ്മാനിച്ചു. അഭിഭാഷകരായ കെ പി ബഷീര്‍, പി വി മോഹന്‍ലാല്‍, എ വി രാജീവ്, എം എ അഷറഫ് അലി, കെ എം കാദിരി, എന്‍ വേലായുധന് അനുസ്മരണ സമിതി കണ്‍വീനര്‍ സി ശശി ,എം എ റഹിമാന്‍, ഡോ: ജനാര്ദ്ദനന്, എം പി രാമകൃഷ്ണന്, പി ശിവാനന്ദന്, കെ സി പുഷ്പകുമാര്‍, എ പി വേലായുധന്, കെ പത്മകുമാര്‍, എന്‍ ശ്രീജിത്ത്, അഡ്വ: ലൂക്കോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
എന്‍ വേലായുധനെ അനുസ്മരിച്ചു