ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫെഞ്ചല്‍ ന്യൂനമര്‍ദ്ദം ചുഴലിയായി മാറിയതോടെ കനത്ത മഴയില്‍ കുതിര്‍ന്ന് തമിഴ്‌നാട്. മണിക്കൂറില്‍ 90 കി.മീ വേഗതയുള്ള ഫെഞ്ചല്‍ ഇന്ന് (ശനിയാഴ്ച)വൈകുന്നേരത്തോടെ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാടിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും
നല്‍കി. ഒന്‍പതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി റവന്യുമന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ അറിയിച്ചു.