ശബരി മലയില്‍ അനാചാരങ്ങള്‍ നിരോധിക്കും; ദേവസ്വം ബോര്‍ഡ്

ശബരി മലയില്‍ അനാചാരങ്ങള്‍ നിരോധിക്കും; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ നിരോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ വിതറുന്നതും അടക്കമുളള കാര്യങ്ങള്‍ അനാചാരങ്ങളാണെന്നും അത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ബോര്‍ഡ് തീരുമാനം. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനായി തീര്‍ത്ഥാടകര്‍ക്കിടയില്‍ പ്രചാരണം നടത്താനും ബോര്‍ഡ് തീരുമാനിച്ചു.

അടുത്തിടെയാണ സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത ഇത്തരം കാര്യങ്ങള്‍ കണ്ട് തുടങ്ങിയത്. അതില്‍ ഏറ്റവുമധികം അനാചാരങ്ങള്‍ കാണുന്നത് മാളികപ്പുറത്താണ്. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിലേക്ക് തുണികള്‍ എറിയുന്നതും മഞ്ഞളും കുങ്കുമവും ഭസ്മവും വാരിയെറിയുന്നതും ഓരോ വര്‍ഷവും കൂടിവരികയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി ദേവസ്വം ബഞ്ച് ഇത്തരം നടപടികളെ അതിരൂക്ഷമായി വിമര്‍ശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയുമായി ചര്‍ച്ച നടത്തി.

ഇതര സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകരാണ് ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ബോധവത്കരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് , കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിനും ചീഫ് സെക്രട്ടറിമാര്‍ക്കും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്തയച്ചു. അടുത്ത തീര്‍ത്ഥാടന കാലത്ത് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇതിനെതിരെയുള്ള സന്ദേശം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകുന്ന സംവിധാനം ഒരുക്കാനാണ് ബോര്‍ഡിന്റെ ശ്രമം.

 

ശബരി മലയില്‍ അനാചാരങ്ങള്‍ നിരോധിക്കും; ദേവസ്വം ബോര്‍ഡ്

Share

Leave a Reply

Your email address will not be published. Required fields are marked *