എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്: ആണ്‍ സുഹൃത്ത് പിടിയിലായി

എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്: ആണ്‍ സുഹൃത്ത് പിടിയിലായി

എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്: ആണ്‍ സുഹൃത്ത് പിടിയിലായി

 

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് തിരയുന്ന ആണ്‍ സുഹൃത്ത് തൃശൂര്‍ തിരുവില്വാമല മല്ലശമംഗലം കുതിരാംപാറക്കല്‍ വീട്ടില്‍ അബ്ദുല്‍ സനൂഫിനെ(28) ചെന്നൈയില്‍ നിന്നു കോഴിക്കോട് നടക്കാവ് പൊലീസ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നോടെ യുവാവിനെ നിരീക്ഷണത്തിലാക്കിയിരുന്നു. തുടര്‍ന്നു ഫോട്ടോ സ്ഥിരീകരിച്ചാണു പിടികൂടിയത്. വൈകിട്ട് 6.30ന് പൊലീസ് സംഘം കോഴിക്കോട്ടേക്കു തിരിച്ചു. ഇന്നു രാവിലെ പത്തരയോടെ സനൂഫുമായി പൊലീസ് കോഴിക്കോട്ടെത്തും. തുടര്‍ന്നു ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കോടതിയില്‍ ഹാജരാക്കി ഇന്നു തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി കാപ്പ് പൊതക്കല്ലില്‍ ഫസീലയ്ക്ക്(33) ഒപ്പം ഇയാള്‍ എരഞ്ഞിപ്പാലത്തെ ഫാസ് റസിഡന്‍സിയില്‍ മുറിയെടുത്തത്. തൊട്ടടുത്ത ദിവസം രാത്രി മുറിവാടകയുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനുമായി സംസാരിച്ച ഇയാള്‍ രാത്രി 10.40ന് മുങ്ങുകയായിരുന്നു. പിറ്റേന്നു രാവിലെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയും ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മരണം ശ്വാസംമുട്ടിയാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് പ്രതിക്കായി അന്വേഷണം ആരംഭിച്ചത്.പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബെംഗളൂരു, ചെന്നൈ, പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇയാള്‍ സഞ്ചരിച്ച കാര്‍ പാലക്കാട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുഹൃത്തിനെ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് ലഭിച്ചത്. 4 ദിവസം കൊണ്ടു പ്രതിയെ പിടികൂടാനായി.

Share

Leave a Reply

Your email address will not be published. Required fields are marked *