കോഴിക്കോട് ജില്ലയില്‍ ഇന്ന് അറിയാന്‍
‘ഫ്രീയാണ് ജര്‍മനി’: എജ്യുക്കേഷന്‍ എക്‌സ്‌പോ
കോഴിക്കോട്: മികവാര്‍ന്ന വിദേശ വിദ്യാഭ്യാസം സൗജന്യമായി നേടാവുന്ന ജര്‍മനിയിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ സാന്റമോണിക്ക സ്റ്റഡി അബ്രോഡ് മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഫ്രീയാണ് ജര്‍മനി’ എജ്യുക്കേഷന്‍ എക്‌സ്‌പോ മാനാഞ്ചിറ രണ്ടാം ഗേറ്റിനടുത്തുള്ള ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ ഇന്നു രാവിലെ 10 മുതല്‍ 5 വരെ നടക്കും. പ്രവേശനം സൗജന്യം ജര്‍മനിയിലെ പൊതു സര്‍വകലാശാലകളില്‍ ഡിഗ്രി, മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ ട്യൂഷന്‍ ഫീ ഇല്ലാതെ സൗജന്യമായി പഠിക്കാനും, ഒപ്പം, 4.75 ലക്ഷം മുതല്‍ ഫീസില്‍ ജര്‍മന്‍ സ്റ്റേറ്റ് അക്രഡിറ്റഡ് സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടാനും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കും. ജര്‍മനിയിലെ പ്രമുഖ സര്‍വകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികളെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ മനസ്സിലാക്കാം.
വിവിധ കോഴ്‌സുകളെക്കുറിച്ചു മനസ്സിലാക്കാനുതകുന്ന സെമിനാറുകളും എക്‌സ്‌പോയുടെ ഭാഗമാണ്. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ ഭാഷാ പ്രാവീണ്യം ഉള്ള നഴ്‌സുമാര്‍ക്ക് ചിലവുകളില്ലാതെ സൗജന്യമായി ജോലി വീസയില്‍ ജര്‍മനിയില്‍ എത്താനുള്ള സാധ്യതകളും, ബി1, ബി2 ലെവല്‍ ഭാഷാ പ്രാവീണ്യം ഉള്ള ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍ കാറ്റഗറി വീസയില്‍ ലൈസന്‍സിങ് എക്‌സാമിനേഷന്‍ & മെഡിക്കല്‍ സി1 എഫ്എസ്പി എക്‌സാം കോഴ്‌സുകള്‍ക്കുള്ള അവസരവും ലഭ്യമാണ്. പൊതു സര്‍വകലാശാലകളില്‍ പ്രവേശന യോഗ്യതാ നിര്‍ണയം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അക്കാദമിക് യോഗ്യത തെളിയിക്കുന്ന രേഖകള്‍ കരുതണം. പങ്കെടുക്കുന്നവര്‍ www.santamonicaedu.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്താല്‍ ഇ മെയില്‍ വഴി ലഭിക്കുന്ന എന്‍ട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്‌പോട്ട് റജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 4150999, 9645222999.
ഫാം പ്ലാന്‍ വികസന പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൂടരഞ്ഞി : മുഖ്യ വരുമാനമാര്‍ഗം കൃഷി ആയവരും മൃഗപരിപാലനംകോഴി വളര്‍ത്തല്‍തേനീച്ച വളര്‍ത്തല്‍ മത്സ്യക്കൃഷി തുടങ്ങിയവ നിലവില്‍ ചെയ്യുന്നവരും താല്‍പര്യമുള്ളവരുമായ കര്‍ഷകരില്‍ നിന്നു ഫാം പ്ലാന്‍ വികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 50 സെന്റില്‍ എങ്കിലും കൃഷി ചെയ്യണം. മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പര്യം ഉള്ളവര്‍ 2നകം കൃഷി ഭവനില്‍ അപേക്ഷിക്കണം.
എല്‍ഐസി കരിയര്‍ ഏജന്റുമാര്‍
കോഴിക്കോട്: എല്‍ഐസി കോഴിക്കോട് ബ്രാഞ്ച് 3 ല്‍ കരിയര്‍ ഏജന്റുമാരെ ക്ഷണിക്കുന്നു. കാക്കൂര്‍, ചേളന്നൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് ഇന്ന് കാക്കൂര്‍ വായനശാലയില്‍ അഭിമുഖം നടത്തും. 9544665349.
കായികക്ഷമതാ പരീക്ഷ
കോഴിക്കോട്: സിവില്‍ എക്‌സൈസ് ഓഫിസര്‍ (307/2023, 308/2023) തസ്തികളിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ അഞ്ചിനും വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (226/2023, 228/2023) തസ്തികകളിലേക്കുള്ള പുരുഷ ഉദ്യോഗാര്‍ഥികളുടേത് 10നും വനിതകളുടേത് 11നും മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടത്തും.
നഴ്‌സിങ് അപ്രന്റിസ്
കോഴിക്കോട്: ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍, സിഎച്ച്‌സി, എഫ്എച്ച്‌സി, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കളെ കരാറടിസ്ഥാനത്തില്‍ നഴ്‌സിങ് അപ്രന്റിസുമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്സി നഴ്‌സിങ് (ഓണറേറിയം 18,000 രൂപ), ജനറല്‍ നഴ്‌സിങ് (ഓണറേറിയം 15000). 0495 2370379.
ബാലചിത്രരചനാ മത്സരം
കോഴിക്കോട്: ശിശുക്ഷേമസമിതി ക്ലിന്റ് സ്മാരക ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ 7ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെ നടത്തും. 9495500074.
തയ്യല്‍ അധ്യാപകന്‍
കോഴിക്കോട് : ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ് വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ തയ്യല്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബര്‍ 5നു 2.30ന്.
ഓറിയന്റേഷന്‍ ക്ലാസ്
കൂമ്പാറ : ഫാത്തിമാ ബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്ലസ് ടു പരീക്ഷകള്‍ക്കായി റജിസ്റ്റര്‍ ചെയ്ത പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച 10 മുതല്‍ 3 മണിവരെ ഓറിയന്റേഷന്‍ ക്ലാസ് നടത്തും.