കോഴിക്കോട്: നാടകം വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ഉപകരണമായി മാറേണ്ടതുണ്ടെന്നും നാടകത്തിന്റെ സാധ്യതകള്‍ നല്ല രീതിയില്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ജ്ഞാന സമ്പാദനം സമഗ്രമാകുകയുള്ളു എന്നും സ്‌കൂള്‍ ഓഫ് ഡ്രാമ അദ്ധ്യാപകന്‍ ഗോപിനാഥ് കോഴിക്കോട് പറഞ്ഞു. കാലിക്കറ്റ് ബുക് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘിടിപ്പിച്ച പ്രഭാഷണ പരമ്പരയിലെ നാലാമത് പ്രഭാഷണമായ ‘നാടകം:അരങ്ങിന്റെ അമ്പത് വര്‍ഷം’എന്ന വിഷയത്തിലുള്ള പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.നാടകത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നത് വസ്തുയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ മുതിര്‍ന്ന സംസ്‌കാരിക പ്രവര്‍ത്തകനും ദര്‍ശനം സാംസ്‌കാരിക വേദിയുടെ സ്ഥാപകനുമായ എം. എ.ജോണ്‍സനെ ആദരിച്ചു.ഡോ.ജെ. പ്രസാദ് ആദരഭാഷണം നടത്തി.ഡോ.ഖദീജ മുംതാസ് ഉപഹാരം സമര്‍പ്പിച്ചു.ഐസക് ഈപ്പന്‍,കെ.ആര്‍. മോഹന്‍ദാസ്,സി.പി.മമ്മു,മോഹനന്‍ പുതിയോട്ടില്‍ കെ.ജി.രഘുനാഥ്,എന്‍.എം.സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
നാടകം വിദ്യാഭ്യാസ ഉപകരണമായി മാറണം; ഗോപിനാഥ് കോഴിക്കോട്