ഡിസംബര്‍ 2; ഒരുമയുടെ 53 വര്‍ഷങ്ങള്‍ ആഘോഷിക്കാനൊരുങ്ങി യുഎഇ

ഡിസംബര്‍ 2; ഒരുമയുടെ 53 വര്‍ഷങ്ങള്‍ ആഘോഷിക്കാനൊരുങ്ങി യുഎഇ

ഡിസംബര്‍ 2; ഒരുമയുടെ 53 വര്‍ഷങ്ങള്‍ ആഘോഷിക്കാനൊരുങ്ങി യുഎഇ

ദുബൈ: 53ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം ആഘോഷത്തിനൊരുങ്ങി. ഇന്നുമുതല്‍ അവധി തുടങ്ങുന്നതിനാല്‍ ഓഫിസുകളിലെ ആഘോഷങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. മലയാളികള്‍ അടക്കമുള്ളവര്‍ ഇമറാത്തി വസ്ത്രങ്ങള്‍ അണിഞ്ഞ് ആഘോഷത്തിന്റെ ഭാഗമായി. 1971ല്‍ ഏഴ് എമിറേറ്റുകള്‍ കൈകോര്‍ത്ത് യുഎഇ എന്ന രാജ്യം നിലവില്‍ വന്നതിന്റെ ആഘോഷം ഈ വര്‍ഷം മുതല്‍ ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് അറിയപ്പെടുക. ഡിസംബര്‍ 2ന് ആണ് ദേശീയ ദിനം.

ഡിസംബര്‍ 3 വരെയാണ് അവധി. 2, 3 തീയതികളില്‍ സ്വകാര്യ മേഖലയ്ക്കും അവധിയാണ്. പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ലഭിക്കില്ല. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദുബായില്‍ സൗജന്യ പാര്‍ക്കിങ് ലഭിക്കും. ഫലത്തില്‍ നാളെ മുതല്‍ പാര്‍ക്കിങ് സൗജന്യമാണ്. ഡു മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് 7 ദിവസത്തേക്ക് 53 ജിബി സൗജന്യ ഡേറ്റ ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ദുബായിലെ ജുമൈറ ബീച്ച് 2, 3, ഉംസുഖീം 1, 2 ബീച്ചുകളില്‍ ഈ ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്കു മാത്രമാണ് പ്രവേശനം.

സബീല്‍, അല്‍ സഫ, മംസാര്‍, മുഷ്‌റിഫ് എന്നീ പാര്‍ക്കുകള്‍ രാവിലെ 8 മുതല്‍ രാത്രി 11വരെ തുറക്കും. ഗ്ലോബല്‍ വില്ലേജില്‍ ചൊവ്വാഴ്ച വരെ രാത്രി 9ന് വെടിക്കെട്ട് ഉണ്ടാകും. ബ്ലൂവാട്ടേഴ്‌സ്, ദ് ബീച്ച്, ജെബിആര്‍ എന്നിവിടങ്ങളില്‍ ഒന്നിന് രാത്രി 8നും ഹത്തയില്‍ 2ന് രാത്രി 8നും ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ 2ന് രാത്രി 9.10നും അല്‍ സീഫില്‍ 3ന് രാത്രി 9നും റിവര്‍ ലാന്‍ഡ് ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സില്‍ ഒന്ന്, രണ്ട് തീയതികളില്‍ രാത്രി 7നും 9.30നും വെടിക്കെട്ട് ഉണ്ടായിരിക്കും.

വെടിക്കെട്ടും സമയവും
അബുദാബിയില്‍ യാസ് ബേ വാട്ടര്‍ ഫ്രണ്ടില്‍ 2ന് രാത്രി 9ന്, യാസ് മറീന സര്‍ക്കീറ്റില്‍ 2ന് രാത്രി 9ന്, അല്‍ മര്യാ ഐലന്‍ഡില്‍ 2, 3 തീയതികളില്‍ രാത്രി 9ന്, ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 1, 2, 3 തീയതികളില്‍, അല്‍ ഐനില്‍ മദര്‍ ഓഫ് ദ് നേഷന്‍ ഫെസ്റ്റിവലില്‍ 1, 2 തീയതികളില്‍. ഉമ്മുല്‍ഖുവൈന്‍ അല്‍ഖോര്‍ വാട്ടര്‍ ഫ്രണ്ടില്‍ 2ന് രാത്രി 7ന്. യുഎഇയുടെ ഔദ്യോഗിക ദേശീയ ദിനാഘോഷ പരിപാടികള്‍ ഈ വര്‍ഷം അല്‍ഐനിലാണ്. ഇവിടെ എല്ലാവര്‍ക്കും പ്രവേശനമില്ല. 2ന് വൈകിട്ട് 6.15ന് ആഘോഷം തുടങ്ങും.

നാളെ മുതല്‍ 3 ദിവസം പാര്‍ക്കിങ് സൗജന്യം
ദുബായ്; യുഎഇ ദേശീയദിന അവധിയുടെ ഭാഗമായി ദുബായില്‍ 2 ദിവസത്തെ സൗജന്യ പാര്‍ക്കിങ്. ഡിസംബര്‍ 2, 3 തീയതികളില്‍ ബഹുനില പാര്‍ക്കിങ് ഒഴികെ എല്ലാ പൊതു പാര്‍ക്കിങ്ങുകളും സൗജന്യമായിരിക്കും. ഞായറാഴ്ചകളിലും സൗജന്യമായതിനാല്‍ നാളെ മുതല്‍ മൂന്നു ദിവസം പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതില്ല. അവധി ദിവസങ്ങളില്‍ ദുബായ് മെട്രോയും ട്രാമും അധിക മണിക്കൂര്‍ സര്‍വീസ് നടത്തും. അബ്രകളും വാട്ടര്‍ ടാക്സികളും ഫെറിയും കൂടുതല്‍ സമയം സര്‍വീസ് നടത്തും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആഘോഷം 3ന്
ഷാര്‍ജ: യുഎഇ ദേശീയ ദിനത്തില്‍ വിപുലമായ പരിപാടികളുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍. ഡിസംബര്‍ 3ന് വൈകിട്ട് 7 മുതല്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. പ്രസിഡന്റ് നിസാര്‍ തളങ്കര അധ്യക്ഷനായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *