കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സിറിയക് ജോണിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും കര്‍ഷക പ്രതിഭാ പുരസ്കാര സമര്‍പ്പണവും നടക്കും. ഡിസംബര്‍ ഒന്നിന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് സിഎസ്ഐ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്ന് കുമാര്‍ അധ്യക്ഷത വഹിക്കും. എമേര്‍സന്‍ ജോസഫ് ആനക്കാംപൊയിലിന് സിറിയക് ജോണ്‍ സ്മാരക കര്‍ഷക പ്രതിഭാ പുരസ്്കാരം കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് സമ്മാനിക്കും. എം.കെ. രാഘവന് എം.പി. മുഖ്യ പ്രഭാഷണം നടത്തും.
‘ഓര്‍മ്മയിലെ സിറിയക് ജോണ്‍’ എന്ന വിഷയത്തെ അധികരിച്ച് എം.എന്‍. കാരശേരി സംസാരിക്കും. എം.കെ. മുനീര്‍ എംഎല്‍എ, പി.വി. ചന്ദ്രന് ( മാനേജിംഗ് എഡിറ്റര്‍ – മാതൃഭൂമി) കെ.എം.ഷാജി ( സെക്രട്ടറി -മുസ്ലീംലീഗ്), എ. പ്രദീപ് കുമാര്‍ ( മുന്‍ എംഎല്‍എ), അഡ്വ. പി.എം. സുരേഷ്ബാബു (എന്‍സിപി വൈസ് പ്രസിഡന്റ്), കെ.സി.അബു ( ഹൗസ് ഫെഡ് ചെയര്മാന്), മുക്കം മുഹമ്മദ് (എല്‍ഡിഎഫ് ജില്ലാ ചെയര്മാന്), സോണി സെബാസ്റ്റിയന് ( മാര്‍ക്കറ്റ് ഫെഡ് ചെയര്മാന്), അഡ്വ. ജയന്ത് (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), അഡ്വ. പി.എം.നിയാസ് (കെപിസിസി ജനറല്‍ സെക്രട്ടറി), കെ. ബാലനാരായണന്‍ (യുഡിഎഫ് ജില്ലാ ചെയര്മാന്) എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തും. അനുസ്മരണ സമിതി സെക്രട്ടറി എന്‍.കെ.അബ്ദുറഹിമാന് സ്വാഗതവും ബാബു സിറിയക് നന്ദിയും പറയും
തുടര്‍ന്ന് ‘സിറിയക് ജോണ്‍ ചരിത്ര വഴികളിലൂടെ’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സിറിയക് ജോണ്‍ അനുസ്മരണ സമിതി ചെയര്മാന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, സിറിയക് ജോണ്‍ സ്മാരക കര്‍ഷക പ്രതിഭാ പുരസ്കാര ജൂറി കമ്മറ്റി അംഗം ജോര്‍ജ്ജ്്, സിറിയക് ജോണ്‍ ഫൗണ്ടേഷന് ചെയര്മാന് പി.ജെ. മാത്യു, ബാബു സിറിയക് എന്നിവര്‍ പങ്കെടുത്തു.
സിറിയക് ജോണ്‍ അനുസ്മരണവും കര്‍ഷക പ്രതിഭാ പുരസ്കാര സമര്‍പ്പണവും നാളെ