കോഴിക്കോട്: ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറും പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോണ്‍, ടി.പി.ജി എന്നിവയുടെ ഉടസ്ഥതയി ലുള്ള ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും ലയിക്കുന്നു. ഇരുകമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ലയനത്തിന് അനുമതി നല്‍കി.
കൊച്ചിയും ബാംഗ്ലൂരുവും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് 15 നഗരങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 212 ഹാര്‍മസികളും 282 ലാബുകളുമാണ് ഉള്ളത്. ഇന്ത്യയ്ക്ക് പുറത്തുള്ള ബിസിനസുകള്‍ ഈയിടെ വിഭജിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള കെയര്‍ ഹോസ്പിറ്റല്‍സിലും തിരുവനന്തപുരം ആസ്ഥാനമായുള്ള കിംസ് ഹെല്‍ത്തിലും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ക്വാളിറ്റി കെയര്‍. ഇതിന് 26 ഹെല്‍ ത്ത്‌കെയര്‍ സെന്ററുകളിലായി 5,150 കിടക്കകളുണ്ട്. ലയിച്ചൊന്നാകുന്ന കമ്പനി ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എന്ന പേരിലാകും അറിയപ്പെടുക. 57.3:42.7 അനുപാതത്തിലായിരിക്കും ലയനം. ആസ്റ്ററിന്റെ ഓഹരിയുടമ കള്‍ക്ക് എല്ലാംകൂടി കമ്പനിയില്‍ 57.8 ശതമാനവും ക്വാളിറ്റി കെയറിന്റെ ഓഹരിയുടമകള്‍ക്ക് 42.7 ശതമാനവും ഓഹരിയാകും ഉണ്ടാകുക. ആസ്റ്ററിന്റെ പ്രമോട്ടര്‍ മാരായ ഡോ. ആസാദ് മൂപ്പനും സംഘത്തിനും 24 ശതമാനവും ബ്ലാക്ക്സ്റ്റോണിന് 30.7 ശതമാനവും ഓഹരിയുണ്ടാകും.
ഡോ. ആസാദ് മൂപ്പന്‍ എക്സിക്യുട്ടീവ് ചെയര്‍മാനായി തുടരും. ക്വാളിറ്റി കെയറിന്റെ ഗ്രൂപ്പ് എം.ഡി. വരുണ്‍ ഖന്നയായിരിക്കും എം.ഡി.യും ഗ്രൂപ്പ് സി.ഇ.ഒ.യും. ആസ്റ്റര്‍, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ്‌ഹെല്‍ത്ത്, എവര്‍ കെയര്‍ എന്നീ നാലു ബ്രാന്‍ഡു കളായിരിക്കും കമ്പനിക്ക് കീഴിലുണ്ടാകുക. കിംസ്‌ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളിലെ നിലവിലുള്ള നേതൃനിര തുടരും.
ആരോഗ്യപരിരക്ഷാ രംഗത്തെ പ്രസ്ഥാനങ്ങള്‍ ലയിച്ച് ഒന്നാകുന്നത് ഈ രംഗത്തെ വലിയ ശക്തിയായി മാറാന്‍ സഹായിക്കുമെന്ന് ആസ്റ്റര്‍ സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു നിക്ഷേപക സ്ഥാപനങ്ങളുടെ കൂടി പിന്തുണന അതിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വര്‍ഷം (2025 26) മൂന്നാം പാദത്തോടെ ലയനം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ഇരുകമ്പനികള്‍ക്കും കൂടി മൊത്തം 42000 കോടി രൂപയാണ് മുല്യം കല്‍പ്പിച്ചിരിക്കുന്നത്.
ലയനം പൂര്‍ത്തിയാകുന്നതോടെ ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍, ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആശുപത്രി ശൃംഖലയാകും.
വരുമാനത്തിന്റെയും കിടക്കകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്. 27 നഗരങ്ങളിലായി 38 ആശുപത്രികളും 10,150 കിടക്കകളുമാണ് പുതിയ കമ്പനിയില്‍ ഉണ്ടാകുക. പുതിയ ആശുപത്രികളിലൂടെയും നിലവിലുള്ളവയുടെ വികസനത്തിലൂടെയും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 3,500 കിടക്കകളുടെ വര്‍ധനവും പ്രതീക്ഷിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ രണ്ട് ആശുപത്രി ശൃംഖലകളായ ആസ്റ്റര്‍, കിംസ് ഹെല്‍ത്ത് എന്നിവ ഒരൊറ്റ കമ്പനിക്ക് കീഴിലാകുന്നു എന്ന പ്രത്യേകതയും ഈ ലയനത്തിനുണ്ട്. രണ്ടു ബ്രാന്‍ഡുകളും നിലനിര്‍ത്തികൊണ്ടായിരിക്കും ലയനവും.
രാജ്യത്തെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലയില്‍ അംഗമാവാന്‍ ആസ്റ്ററും ബ്ലാക്ക്‌സ്റ്റോണിന്റെ ക്വാളിറ്റി കെയറും ഒന്നിക്കുന്നു