‘സുവര്‍ണ്ണ’ എഴുപത്തഞ്ചാം വാര്‍ഷികം ഡിസംബര്‍ 1ന്
കോഴിക്കോട്: ആള് ഇന്ത്യവുമണ്സ് കോണ്‍ഫറന്‍സിന്റെ കോഴിക്കോട് ശാഖയായ സുവര്‍ണ്ണയുടെ 75ാം വാര്‍ഷികം ഡിസംബര്‍ 1ന് ഞായര്‍ വൈകീട്ട് നാലിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എഐഡബ്ല്യൂസി അഖിലേന്ത്യാ പ്രസിഡന്റ് കല്ല്യാണിരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. അംഗങ്ങള്‍ അവതരിപ്പിക്കുന്ന ലഘുനാടകം, നൃത്തങ്ങള്‍, സംഘഗാനം, സുവര്ണയുടെപ്രവര്ത്തനങ്ങളെക്കുറിച്ചും പ്രദര്‍ശനവും നടക്കും. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എഐഡബ്ലൂസി യെന്നും സാമൂഹിക പ്രതിബദ്ധത കാര്യങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നുംഅവര് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ചിത്ര കൃഷ്ണന്‍കുട്ടി, സെക്രട്ടറി ശശികല തമ്പാന്, ട്രഷറര്‍ ലക്ഷ്മിഭായ്, എന്‍ ഭൂവനേശ്വരി രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.