EMET 2025: ഡിഗ്രി പഠനത്തിന് 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

EMET 2025: ഡിഗ്രി പഠനത്തിന് 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

 

കണ്ണൂര്‍ ‘ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍/ പ്രവര്‍ത്തിക്കുന്ന സണ്‍റൈസ് കോളേജിലെ 2025 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് EMET സ്‌കോളര്‍ഷിപ്പ് എക്‌സാമിലൂടെ, EYES Trust വഴി, വിവിധ വിഭാഗങ്ങളിലായി 161 വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുവാന്‍ തീരുമാനിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്.

മുന്‍ വര്‍ഷങ്ങളിലും സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി, EYES MERIT ELIGIBILITY TEST ( EMET) എന്ന സ്‌കോളര്‍ഷിപ്പ് എക്‌സാമിലൂടെയാണ് നല്‍കുവാന്‍ ആഗ്രഹിക്കുന്നത്. –

EMET സ്‌കോളര്‍ഷിപ്പ് എക്‌സാം, വരും വര്‍ഷങ്ങളിലും വിപുലമായി നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം ഓണ്‍ലൈന്‍ ഒബ്ജക്റ്റീവ് ടെസ്റ്റും, പിന്നീട് നേരിട്ടുള്ള ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. ഹയര്‍സെക്കന്‍ഡറി വിഷയങ്ങളെ ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ ഒബ്ജക്റ്റീവ് ടെസ്റ്റ് നടത്തുന്നത്, പ്രസ്തുത വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സാമിന് മുമ്പായി ഓണ്‍ലൈന്‍ ക്ലാസും ട്രസ്റ്റ് നല്‍കുന്നതാണ്.

മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ നടത്തുന്നത്. സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്-ജനറല്‍നോളജ്-മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്-ജനറല്‍നോളജ്-ബിസിനസ് സ്റ്റഡീസ്, ഹുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്-ജനറല്‍നോളജ്-എക്കണോമിക്‌സ്.

ഇംഗ്ലീഷ് ജനറല്‍നോളജും പിന്നെ അവര്‍ പഠിക്കുന്ന കോര്‍ സബ്ജക്ടിനെയും ഉള്‍പ്പെടുത്തിയാണ് എക്‌സാമിനേഷന്‍ നടത്തുന്നത്.

ഇംഗ്ലീഷ് വിഷയത്തില്‍ 30 ചോദ്യവും. ജനറല്‍നോളജില്‍ 30 ചോദ്യവും, കോര്‍ സബജറ്റില്‍ 40 ചോദ്യവും ആണ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഉണ്ടായിരിക്കുക,ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക് ലഭിക്കുന്നതാണ്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. മൂന്നു വിഷയങ്ങള്‍ ഉള്‍പ്പെടെ 400 മാര്‍ക്കിലാണ് എക്‌സാമിനേഷന്‍ നടത്തുന്നത്.

സ്‌കോളര്‍ഷിപ്പ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 18ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്, ഡിസംബര്‍ 21 മുതല്‍ 24 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതാണ്, ജനുവരി 11നാണ് എക്‌സാമിനേഷന്‍ ഉണ്ടായിരിക്കുക.

സ്‌കോളര്‍ഷിപ്പ് നോട്ടിഫിക്കേഷനും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.emetsrc.in

സംശയങ്ങള്‍ക്ക് താഴെക്കൊടുത്ത നമ്പറുകളില്‍ വിളിക്കാവുന്നതാണ്.. 8086704111,8086704222

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍. മുഹമ്മദ് ജൗഹര്‍ കെ കെ (ഡയറക്ടര്‍ /സണ്‍റൈസ് കോളേജ്), സാന്ദ്ര പ്രസാദ് (സ്റ്റുഡന്റ് അഫേഴ്സ് കോഡിനേറ്റര്‍)

 

Share

Leave a Reply

Your email address will not be published. Required fields are marked *