സെന്റര്‍ഫോര്‍ ഓവറോള്‍ ഡെവലപ്‌മെന്റ് 35ാം വാര്‍ഷികാഘോഷം ഡിസം.2ന്

സെന്റര്‍ഫോര്‍ ഓവറോള്‍ ഡെവലപ്‌മെന്റ് 35ാം വാര്‍ഷികാഘോഷം ഡിസം.2ന്

സെന്റര്‍ഫോര്‍ ഓവറോള്‍ ഡെവലപ്‌മെന്റ് 35ാം വാര്‍ഷികാഘോഷം ഡിസം.2ന്

കോഴിക്കോട്: താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്‌മെന്റിന്റെ  35ാം വാര്‍ഷികാഘോഷം ഡിസംബര്‍ രണ്ടിന് കാലത്ത് 9ന് തിരുവമ്പാടി പാരിഷ് ഹാളില്‍ നടക്കുമെന്ന് ഡയറക്ടര്‍ ഫാദര്‍ സായി പാറന്‍കുളങ്ങര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനി അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തില്‍ 1500 പേര്‍ പങ്കെടുക്കും. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രി കള്‍ച്ചറല്‍ എത്തിക്‌സിന്റെ കിസാന്‍ ഭാരത് ഡോട്‌കോം വെബ്‌സൈറ്റും കിസാന്‍ ലൈന്‍ മൊബൈല്‍ ആപ്പ് ലോഞ്ചിങും അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ബുക്ക് പ്രകാശനവും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്യും. വികാരി ജനറല്‍ മോണ്‍ അബ്രഹാം വയലില്‍, ലിന്റോ ജോസഫ് എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ഫാ. തോമസ് നാഗപറമ്പില്‍ ആശംസ നേരും. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോയി കെസി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍  സിദ്ധാര്‍ഥ് എസ് നാഥ് എന്നിവരും പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *