നാലു മോഡല്‍ അവതരിപ്പിച്ച് ഒല; ഒറ്റ ചാര്‍ജില്‍ 156 കിലോമീറ്റര്‍ വരെ കിട്ടും
ന്യൂഡല്‍ഹി: ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല. ഒല ഗിഗ്, എസ്1 ഇസഡ് സീരിസുകളിലായി ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ്+ എന്നിങ്ങനെയാണ് പുറത്തിറക്കിയിരിക്കുന്ന മോഡലുകള്‍. 39,999, രൂപ 49,999, രൂപ, 59,999 രൂപ, 64,999 എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ എക്‌സ്-ഷോറൂം വില. വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിനിടെ ഒല ഇലക്ട്രിക് ഓഹരി 12 ശതമാനമാണ് മുന്നേറിയത്.
ഇതില്‍ ഒല ഗിഗിനാണ് 39,999 രൂപ വില വരുന്നത്. എസ്1 ഇസഡ് മുന്‍ മോഡലായ എസ് വണിന് സമാനമാണെങ്കിലും വിലയാണ് കൂടുതല്‍ ആകര്‍ഷണീയമാകുന്നത്. ഒല ഗിഗ്, ഒല ഗിഗ് പ്ലസിന്റെ വിതരണം അടുത്ത വര്‍ഷം ഏപ്രിലോടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഒല എസ്1 ഇസഡ്+, എസ്1 ഇസഡ് എന്നിവയുടെ ഡെലിവറി മെയില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 499 രൂപയടച്ച് ഒല സൈറ്റില്‍ വണ്ടി ഇപ്പോള്‍ പ്രീ ബുക്ക് ചെയ്യാന്‍ സാധിക്കും.
ഒല ഗിഗ് ഒറ്റ ചാര്‍ജില്‍ 112 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. 1.5സംവ ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. നീക്കം ചെയ്യാന്‍ കഴിയുന്ന ബാറ്ററിയുമായാണ് ഗിഗ് വരുന്നത്.
ഒല ഗിഗ്+ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയും 157 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോര്‍ട്ടും ലഭിക്കും. എസ്1 ഇസഡിന് 70 കിലോമീറ്റര്‍ വേഗതയും 146 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോര്‍ട്ടും ലഭിക്കും. 1.8 സെക്കന്‍ഡില്‍ 0ൈ-20 കിലോമീറ്റര്‍ വേഗതയും 4.8 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗതയും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൈവരിക്കും.