തൃശൂര്‍: – സ്ത്രീകള്‍ അവരുടെ സാധ്യതകളെ തിരിച്ചറിഞ്ഞ് സ്വയം ബോധവല്‍ക്കരിക്കുമ്പോഴാണ് സമൂഹത്തിന്റെ ചാലക ശക്തിയായി അവര്‍ മാറുന്നതെന്ന് സാമൂഹിക പ്രവര്ത്തകന് കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമിയില്‍ തോംസണ്‍ പി.സി.രചിച്ച തിളക്കമാര്‍ന്ന വനിതകളെ തിരിച്ചറിയൂ എന്ന പുസ്തകം ഏറ്റുവാങ്ങി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. എഴുത്തുകാരി അനിതാ വര്‍മ്മ അദ്ധ്യക്ഷയായിരുന്നു. ചലച്ചിത്ര താരം നന്ദകിഷോര്‍ പുസ്തകം പ്രകാശനം ചെയ്തു.സന്തോഷ് രാഘവന് പുസ്തക പരിചയമ നടത്തി.
സൗമിനി മോഹന്‍,ഡോ:വി.ടി. ജയറാം,കെ.ടി ഷാജന്,പി.പി. അര്ജുന്, കെ.ജി.സന്ധ്യ,ഡോ:പ്രമോദ് കെ.നാറാത്ത്,സി.എഫ്.ഷാജു,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മിഷ സെബാസ്റ്റ്യന്‍,വി.ആര്.സാന്ദ്ര, അനുഷ എം എ,സുനേഹ സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്ത്രീകള്‍ അവരുടെ സാധ്യതകള്‍ തിരിച്ചറിയണം; കരീം പന്നിത്തടം