ഭൂമിയെ വരുതിയിലാക്കുന്ന മനുഷ്യനിര്‍മ്മിതിയുമായി ചൈന. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുള്ള യാങ്സി നദിയിലെ ത്രീ ഗോര്‍ജസ് എന്ന മനുഷ്യ നിര്‍മ്മിതമായ അണക്കെട്ടാണ് ഭൂമിയുടെ ഭ്രമണവേഗം കുറച്ച് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ വേണ്ടി സമുദ്രനിരപ്പില്‍ നിന്ന് 175 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഈ അണക്കെട്ടാണ് ഭൂമിയുടെ ഭ്രമണവേഗം 0.06 മൈക്രോ സെക്കന്‍ഡ് കുറച്ച് ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത്.സമുദ്രനിരപ്പിന് മുകളിലുള്ള വെള്ളത്തിന്റെ ഭാരം ഭൂമിയുടെ ജഡത്വം വര്‍ധിപ്പിക്കുന്നതാണ് ഭ്രമണവേഗം കുറയാന്‍ കാരണം. 40 ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഈ ഡാമിലുള്ളത്.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലമാണ് കടലിലെ തിരകളെ സ്വാധീനിക്കുന്നത്. ചന്ദ്രന്‍ ഭൂമിയെ വലംവെയ്ക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ വലിവ് മൂലം തിരകളുടേയും കടല്‍ജലത്തിന്റേയും ദിശയും മാറുന്നുണ്ട്. ഇതിന്റെ ഫലമായുണ്ടാവുന്ന പ്രതിഭാസത്തെ ബ്രേക്കിങ് ഇഫക്ട് എന്നാണ് ശാസ്ത്ര ലോകം വിളിക്കുന്നത്. അത് ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയ്ക്കുന്നു. ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ 1.7 മില്ലിസെക്കന്‍ഡ് വരെ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിലേക്ക് ഈ പ്രതിഭാസം നയിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. നാസയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പ്രകൃതി ദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനം കാരണവും ഭൂമിയുടെ ഭ്രമണത്തില്‍ വ്യതിയാനം സംഭവിക്കാറുണ്ട്. ഈ രീതിയില്‍ ഭൂമിയുടെ കറക്കവേഗത്തെ സ്വാധീനിക്കുകയാണ് ത്രീഗോര്‍ജസും.
ഭൂമിയെ വരുതിയിലാക്കുന്ന മനുഷ്യനിര്‍മ്മിതിയുമായി ചൈന