ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണം; ഹര്‍ജി സുപ്രീം കോടതി തള്ളി

ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണം; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഡോ. കെ.എ.പോള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാല്‍ കുറഞ്ഞത് 5 വര്‍ഷത്തേക്ക് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇവിഎമ്മുകള്‍ ജനാധിപത്യത്തിന് ഭിീഷണിയാണെന്നും കെ.എ.പോള്‍ വാദിച്ചു.

‘നിങ്ങള്‍ വിജയിച്ചാല്‍ ഇവിഎമ്മുകള്‍ നല്ലത്, നിങ്ങള്‍ തോല്‍ക്കുമ്പോള്‍ കൃത്രിമം എന്നാണോ?’എന്നായിരുന്നു കോടതിയുടെ ചോദ്യം.
അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇപ്പോഴും പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോണ്‍ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ പോലും ഇവിഎം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.

 

ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണം; ഹര്‍ജി സുപ്രീം കോടതി തള്ളി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *