‘വാക്കിന്റെ വളപ്പൊട്ടുകള്‍’ പ്രകാശനം ചെയ്തു

‘വാക്കിന്റെ വളപ്പൊട്ടുകള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്:ഒരു കാവ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ കാരാഗൃഹങ്ങളുടെ വാതിലുകളാണ് തുറക്കപ്പെടുന്നതെന്നും ഹിംസാത്മകതയെ സര്‍ഗ്ഗാത്മകതകൊണ്ട് പ്രതിരോധിക്കലാണ് സാഹിത്യ സൃഷ്ടികളുടെ ദൗത്യമെന്നും പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. സുഫൈറ അലി രചിച്ച ‘വാക്കിന്റെ വളപ്പൊട്ടുകള്‍’ പുസ്തകം പി.കെ.പാറക്കടവിന് നല്‍കി പ്രകാശംനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗ്രന്ഥത്തില്‍ പ്രണയമുണ്ട്. ദിവ്യവും മഹത്വവുമായ വികാരമാണ് പ്രണയം. ദൈവത്തോടുള്ള പ്രണയമാണ് ഏറ്റവും വിശുദ്ധമായ പ്രണയം. ആ പ്രണയം മനുഷ്യനിലേക്ക് കൊണ്ടുവരുന്ന ഒന്നാണ് ഈ കാവ്യ സമാഹാരത്തിലെ ഇഷ്‌ക് എന്ന കവിത. ദൈവത്തെക്കുറിച്ച് ടാഗോര്‍ എഴുതിയ പോലെ ലോക സാഹിത്യത്തില്‍ മറ്റാരും എഴുതിയിട്ടില്ല. ടാഗോറിന്റെയും ജലാലുദ്ദീന്‍ റൂമിയുടെയും കലര്‍പ്പ് ഈ കാവ്യ സമാഹാരത്തിലെ കവിതകള്‍ക്കുണ്ട്. ഇത്തരം രചനകള്‍ പെണ്‍എഴുത്തുകാര്‍ എഴുതുമ്പോള്‍ വളരെ ആശാ വഹമാണ്. ചടങ്ങില്‍ പ്രതാപന്‍ തായാട്ട് അധ്യക്ഷത വഹിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തി. ആറ്റക്കോയ പള്ളിക്കണ്ടി ആദരവ് നല്‍കി. സറീന ഉമ്മുസമാന്‍, സിറാജ് പി.കെ, അന്‍സാരി ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരി സുഫൈറ അലി പ്രതിസ്പന്ദനം നടത്തി. നിസാര്‍ അഹമ്മദ് സ്വാഗതവും പറഞ്ഞു.

 

 

 

‘വാക്കിന്റെ വളപ്പൊട്ടുകള്‍’ പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *