കോഴിക്കോട്: സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും പരിഹാരമുണ്ടാക്കുകയും കെട്ടിട ഉടമകളുടെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാനഭാരവാഹികളായി നജീബ് എം.എം ( പ്രസിഡന്റ് ), നസീര്‍ ഹൂസൈന്.ടി.പി, കെ. അബ്ദുള്ളക്കോയ (വൈസ് പ്രസിഡന്റ് മാര്‍) എ.കെ. മുഹമ്മദലി (ജനറല്‍ സെകട്ടറി), കെ. ഷൗക്കത്ത്, കെ. സുബ്രമണ്യന്‍ (സെക്രട്ടറിമാര്‍) എ.ടി. സെയ്തലവി ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന കൊമേഴ്സ്യല്‍ ബില്‍ഡിംഗ് മേഖല സര്‍ക്കാറിന്റെ മികച്ച വരുമാന മാര്‍ഗമാണെന്നും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൃത്യമായി പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ നജീബ് എം.എം. അദ്ധ്യക്ഷത വഹിച്ചു.
ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളെ തിരഞ്ഞെടുത്തു