വഖഫിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് – നാഷണല്‍ ലീഗ്

വഖഫിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് – നാഷണല്‍ ലീഗ്

കോഴിക്കോട് : രാജ്യത്തെ വഖഫിനെ തകര്‍ക്കാനും വഖഫ് സ്വത്തുക്കള്‍ അപഹരിച്ചവരെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് വഖഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും കയ്യേറ്റം ചെയ്യപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കണമെന്നും,
വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നാഷണല്‍ ലീഗ് മുതലക്കുളത്ത് സംഘടിപ്പിച്ച വഖഫ് സമ്മിറ്റ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സമ്മിറ്റ്
അഡ്വ. പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു, അലിയാര്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. മുനമ്പം വഖഫ് ഭൂമി തന്നെയാണ്. ഭൂമി പണം നല്‍കി വാങ്ങിയവരെ സംരക്ഷിക്കണം. എന്നാല്‍ അനധികൃത താമസക്കാര്‍, റിസോര്‍ട്ട്, ബാര്‍, ഹോട്ടല്‍, വ്യാപാര സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കണം. വഖഫിനെ വര്‍ഗീയവല്‍ക്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്നും വഖഫ് സമ്മിറ്റ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തിനെതരിെ ഒളിഞ്ഞും തെളിഞ്ഞും നിയമ നിര്‍മ്മാണം നടത്തുകയാണെന്ന് ഡോ. ഐപി അബ്ദുല്‍ സലാം പറഞ്ഞു. രാജ്യത്ത് ബിജെപി അല്ലാത്ത എല്ലാ കക്ഷികളും വഖഫ് നിയമ ഭേദഗതി എതിര്‍ക്കുകയാണ്. വഖഫ് ബൈ യൂസ് എന്ന ഖണ്ഡിക തന്നെ പുതിയ ഭേദഗതി നിയമത്തിലില്ല. ഇതോടെ ഇപ്പോള്‍ വഖഫായി പരിപാലിക്കപ്പെടുന്നത് പിടിച്ചെടുക്കാന്‍ തല്‍പ്പര കക്ഷികള്‍ ശ്രമം നടത്തും. വഖഫ് ബോര്‍ഡ് ഹജ്ജ് കമ്മറ്റികളില്‍ ഇതര മതസ്ഥരെ നിയമിക്കാനും വഖഫ് ട്രബ്യൂണല്‍ എടുത്ത്കളയാനും ശ്രമം നടക്കുകയാണ്. മടിയില്‍ കനമില്ലാത്തതിനാല്‍ നാഷണല്‍ ലീഗിന് വഖഫ് വഷയം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതെന്ന് മുള്ളൂര്‍ക്കര മുഹമ്മദ് സഖാഫി പറഞ്ഞു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ ഫോഴ്‌സ് ഉപയോഗിച്ചും അടിച്ചമര്‍ത്തുകയാണ്. വഖഫ് നിയ ഭേദഗതി നടപ്പായാല്‍ ഇന്ത്യയിലെ കോടാനുകോടി വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടും. അതുകൊണ്ട് പുതിയ വഖഫ് നിയമ ഭേദഗതിയെ ചെറുത്തു തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രൊഫ. എകെ അബ്ദുല്‍ ഹമീദ്, വഖഫ് ബോര്‍ഡ് അംഗം റസിയ ഇബ്രാഹിം, മുസ്തഫ മുണ്ടുപാറ, മുസ്തഫ എറക്കല്‍, നാസര്‍ കോയ തങ്ങള്‍, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍, കെപി ഇസ്മായില്‍, എന്‍കെ അബ്ദുല്‍ അസീസ്, ഒപിഐ കോയ, ബഷീര്‍ ബടേരി, ഷര്‍മദ് ഖാന്‍, സാലിഹ് മേടപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വഖഫിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് – നാഷണല്‍ ലീഗ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *