എസ്.പി. വെങ്കിടേഷിന്റെ സംഗീതം വീണ്ടും മലയാളത്തില്‍; രാമുവിന്റെ മനൈവികള്‍ ശ്രദ്ധേയമാകുന്നു

എസ്.പി. വെങ്കിടേഷിന്റെ സംഗീതം വീണ്ടും മലയാളത്തില്‍; രാമുവിന്റെ മനൈവികള്‍ ശ്രദ്ധേയമാകുന്നു

ആണധികാരത്തോടു പൊരുതുന്ന മൂന്നു
പെണ്ണുങ്ങളുടെ കഥ പറയുന്ന സിനിമ

പുരുഷാധികാരത്തോട് ചെറുത്തുനില്‍ക്കുകയും പോരാടുകയും ചെയ്യുന്ന മൂന്നു പെണ്ണുങ്ങളുടെ കഥ പറയുന്ന ‘രാമുവിന്റെ മനൈവികള്‍’ തിയറ്ററുകളില്‍. മികച്ച പ്രതികരണമാണ് തിയറ്റുകളില്‍ സിനിമയ്ക്കു ലഭിക്കുന്നത്. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം പ്രഗത്ഭ സംഗീതസംവിധായകന്‍ എസ്.പി. വെങ്കിടേഷ് മലയാളത്തില്‍ തിരികെയെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയുടെ പ്രമേയത്തിനിണങ്ങുന്ന എസ്.പിയുടെ വ്യത്യസ്തമായ പശ്ചാത്തലസംഗീതം പ്രേക്ഷകമനസ്സുകള്‍ കീഴടക്കുന്നുണ്ട്. അറിയപ്പെടുന്നവരല്ല, ചിത്രത്തിലെ അഭിനേതാക്കള്‍. എന്നാല്‍, കഥാപാത്രങ്ങളെ മികച്ച രീതിയില്‍ വെള്ളിത്തിരയിലെത്തിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. അവരില്‍ ചിലരെങ്കിലും ഭാവിയില്‍ മലയാളം തമിഴ് സിനിമാലോകത്ത് അറിയപ്പെടും എന്നു തീര്‍ച്ച.
പഠിച്ച് ഡോക്ടറാകാനും ഊരിലെ പാവപ്പെട്ട മനുഷ്യര്‍ക്കായി ജീവിക്കാനും ആഗ്രഹിക്കുന്ന മല്ലിയെന്ന ആദിവാസി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമയുടെ മുഖ്യപ്രമേയം.
തമിഴ്‌നാട്, കേരള അതിര്‍ത്തി ഗ്രാമത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. ശിവകാശി, മധുര, പൊള്ളാച്ചി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
ബാലു ശ്രീധര്‍ ആണ് നായക വേഷം അവതരിപ്പിക്കുന്നത്. ആദിവാസി പെണ്‍കുട്ടി മല്ലിയായി ആതിര വേഷമിടുന്നു. ശ്രുതി പൊന്നുവാണ് മറ്റൊരു നായിക. ബീന, ദീപു, സന്തോഷ് തച്ചണ്ണ, വിമല്‍ മേനോന്‍, വേണുജി, രവീന്ദ്രന്‍, സനീഷ്, സി.എ. വില്‍സണ്‍, മനോജ് മേനോന്‍, എം. കുഞ്ഞാപ്പ, ഭാഗ്യനാഥന്‍, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.
സുധീഷ് സുബ്രഹ്‌മണ്യം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘രാമുവിന്റെ മനൈവികള്‍’ എം.വി.കെ ഫിലിംസും ലെന്‍സ് ഓഫ് ചങ്ക്‌സും ചേര്‍ന്ന് നിര്‍മിക്കുന്നു. വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവരാണ് നിര്‍മാതാക്കള്‍. വാസു അരീക്കോട്, പ്രഭാകരന്‍ നറുകര, ജയചന്ദ്രന്‍, വൈരഭാരതി എന്നിവരുടെ ഗാനങ്ങള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതമൊരുക്കിയതും എസ്.പി. തന്നെ. പി.ജയചന്ദ്രന്‍, രഞ്ജിത്ത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ഛായാഗ്രഹണം: വിപിന്ദ് വി രാജ്, എഡിറ്റിംഗ്: പി.സി. മോഹനന്‍, കലാസംവിധാനം: പ്രഭ മണ്ണാര്‍ക്കാട്, മേക്കപ്പ്: ജയമോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ചെന്താമരാക്ഷന്‍, വസ്ത്രാലങ്കാരം: ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: എം. കുഞ്ഞാപ്പ, അസിസ്റ്റന്റ് ഡയറക്ടര്‍: ആദര്‍ശ് ശെല്‍വരാജ്, സംഘട്ടനം: ആക്ഷന്‍ പ്രകാശ്, നൃത്തം: ഡ്രീംസ് ഖാദര്‍, പ്രൊഡക്ഷന്‍ മാനേജര്‍: വിമല്‍ മേനോന്‍, ലൊക്കേഷന്‍ മാനേജര്‍: മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണന്‍, ഡബ്ബിംഗ്: ശിവം സ്റ്റുഡിയോസ്, കോഴിക്കോട്, സ്റ്റില്‍സ്: കാഞ്ചന്‍ ടി.ആര്‍, പി.ആര്‍.ഒ: അയ്മനം സാജന്‍.

 

 

 

എസ്.പി. വെങ്കിടേഷിന്റെ സംഗീതം
വീണ്ടും മലയാളത്തില്‍;
രാമുവിന്റെ മനൈവികള്‍ ശ്രദ്ധേയമാകുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *