ഓഹരി വിപണിയില്‍ കുതിപ്പ്

ഓഹരി വിപണിയില്‍ കുതിപ്പ്

ന്യൂഡല്‍ഹി: കുറഞ്ഞ കാലത്തിനുള്ളില്‍ ആദ്യമായാണ് ഓഹരി വിപണി ഇങ്ങനെ കുതിക്കുന്നത്.ബിഎസ്ഇ സെന്‍സെക്സ് 1800 പോയിന്റ് കുതിച്ചു. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ഉണ്ടായത്. 24000 എന്ന ലെവലിലേക്ക് അടുക്കുകയാണ് നിഫ്റ്റി. കഴിഞ്ഞ ദിവസവും ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികള്‍ തിരിച്ചുകയറി.സെന്‍സെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനമാണ് മുന്നേറിയത്. ബ്ലൂചിപ്പ് ബാങ്ക് ഓഹരികളാണ് പ്രധാനമായി വിപണിക്ക് കരുത്തുപകര്‍ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
രാവിലെ വരെ നഷ്ടം നേരിട്ട അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്സും തിരിച്ചുകയറി നേട്ടം ഉണ്ടാക്കി.വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തയ്യാറായതാണ് വിപണിയെ സഹായിച്ചതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 

ഓഹരി വിപണിയില്‍ കുതിപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *