കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന ഐ എന്‍ ടി യു സി നേതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി മുഹമ്മദ് കുട്ടി മൂപ്പന്റെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി ഡോ എം പി പദ്മനാഭന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ പി സക്കീര്‍, ആക്റ്റീവ് ജനറല്‍ സെക്രട്ടറി പി ഐ അജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐ എന്‍ ടി യു സി നേതാവ്
പി മുഹമ്മദ് കുട്ടി മൂപ്പനെ അനുസ്മരിച്ചു