വയനാടിനോടുള്ള അവഗണന:ഡിസംബര്‍ 5ന് രാജ്ഭവനില്‍ എല്‍ഡിഎഫ് ധര്‍ണ്ണ

വയനാടിനോടുള്ള അവഗണന:ഡിസംബര്‍ 5ന് രാജ്ഭവനില്‍ എല്‍ഡിഎഫ് ധര്‍ണ്ണ

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് പ്രതിഷേധം നടത്തും.ഡിസംബര്‍ അഞ്ചാം തിയ്യതി സംസ്ഥാനമൊട്ടാകെയും രാജ്ഭവനില്‍ ധര്‍ണ്ണയും നടത്തും. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം.

കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം ശക്തിപ്പെടുത്താനാണ് എല്‍.ഡി.എഫ് തീരുമാനം. ഡിസംബര്‍ അഞ്ചിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുംപ്രതിഷേധ മാര്‍ച്ചുകളും ധര്‍ണ്ണകളും നടക്കും. സംസ്ഥാന തലത്തിലുള്ള പ്രതിഷേധം രാജ്ഭവനില്‍ നടത്താനാണ് തീരുമാനം. ജനപ്രതിനിധികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പ്രതിഷേധം നടത്തും.

വയനാട് മുണ്ടക്കൈ ദുരന്തമുണ്ടായി ഇത്രയും ദിവസം പിന്നിട്ടിട്ടും വയനാടിനെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് എല്‍.ഡി.എഫ് വിമര്‍ശനം.സംയുക്ത സമരത്തിന് യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചതിനാല്‍ ഒറ്റക്ക് സമരം മുന്‍പോട്ട് കൊണ്ടുപോകാനാണ് എല്‍.ഡി.എഫ് യോഗത്തിലെ ധാരണ.

 

വയനാടിനോടുള്ള അവഗണന:ഡിസംബര്‍ 5ന്
രാജ്ഭവനില്‍ എല്‍ഡിഎഫ് ധര്‍ണ്ണ

 

Share

Leave a Reply

Your email address will not be published. Required fields are marked *