മോദി ഭരണത്തില്‍ മതഭീകരവാദം അടിച്ചമര്‍ത്തും: സന്ദിപ് വചസ്പതി

മോദി ഭരണത്തില്‍ മതഭീകരവാദം അടിച്ചമര്‍ത്തും: സന്ദിപ് വചസ്പതി

മേപ്പയ്യൂര്‍: ആരൊക്കെ എതിര്‍ത്താലും നരേന്ദ്ര മോദിസര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ഭാരതത്തില്‍ മതഭീകരവാദം അനുവദിക്കില്ലെന്നും അടിച്ചമര്‍ത്തുമെന്നും ബി ജെ പി സംസ്ഥാന വക്താവ് സന്ദിപ് വചസ്പതി പറഞ്ഞു. മതഭീകരവാദത്തിനെതിരെ ബിജെപി മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി മേപ്പയൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം അഫ്ഘാനിസ്ഥാന്‍,സിറിയ എന്നിവയെപ്പോലെ തീവ്രവാദ ഉല്‍പ്പാദന രാഷ്രമാക്കി ഭാരതത്തെയും മാറ്റാനാണ് തീവ്രവാദ ശക്തികള്‍ ശ്രമിക്കുന്നത്. 2047 ല്‍ ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ രാഷ്ടമാക്കി മാറ്റാനാണ് ബി ജെ പി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ തിവ്രവാദ ശക്തികളെ വെള്ള പൂശുകയാണ്. സിഎ എയുടെ പേരില്‍ ഇല്ലാ കഥകള്‍ പറഞ്ഞ് പ്രചരണം നടത്തിയവര്‍ വഖഫ് നിയമത്തിന്റെ പേരില്‍ നടക്കുന്ന അധിനിവേശത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് നിയമഭേദഗതിയിലുടെ രാജ്യത്തെ ഏത് ഭൂമിയിലും വഖഫിന് അവകാശമുന്നയിക്കാമെന്നത് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. വരാന്‍ പോകുന്ന ഉപതിരഞ്ഞടുപ്പ് ഫലം ബിജെ പിക്ക് അനുകൂലമാകുമെന്നും മുന്നണിരാഷ്ട്രിയത്തില്‍ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡണ്ട് നാഗത്ത് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍ മാസ്റ്റര്‍, ആറ്റക്കോയതങ്ങള്‍, കെ കെ രജീഷ്, എം പ്രകാശന്‍, മധുപുഴയരികത്ത്, തറമല്‍രാഗേഷ്, എം പ്രകാശന്‍, കെ പ്രഭിപന്‍, ബൈജു കോളോറത്ത്, എം കെ രൂപേഷ് സംസാരിച്ചു.

 

 

മോദി ഭരണത്തില്‍ മതഭീകരവാദം
അടിച്ചമര്‍ത്തും: സന്ദിപ് വചസ്പതി

 

Share

Leave a Reply

Your email address will not be published. Required fields are marked *