16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഈ രാജ്യം

16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഈ രാജ്യം

16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഈ രാജ്യം

മെല്‍ബണ്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിനുള്ള നിര്‍ണായക ബില്‍ അവതരിപ്പിച്ച് ഓസ്‌ട്രേലിയന്‍. 16 വയസില്‍ താഴെയുള്ള കുട്ടികളുടെ ഉപയോഗത്തിനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നുണ്ടാവുന്ന നിയമലംഘനങ്ങള്‍ക്ക് 270 കോടി രൂപയോളം പിഴ ചുമത്തുന്നതിനുള്ള നിയമവും കൊണ്ടുവരാനുള്ള നിര്‍ദേശവുമുണ്ട്. ബയോമെട്രിക് വിവരങ്ങളോ സര്‍ക്കാര്‍ രേഖകളോ അടിസ്ഥാനപ്പെടുത്തി പ്രായം നിര്‍ണയിച്ച് മാത്രം സോഷ്യല്‍ മീഡിയ ഉപയോഗം അനുവദിക്കുന്ന തരത്തില്‍ ഓസ്‌ട്രേലിയ കൊണ്ടുവരാന്‍ പോകുന്ന ഈ നിയന്ത്രണംഇതുവരെ ഏതെങ്കിലുമൊരു രാജ്യം കൊണ്ടു വന്നിട്ടുള്ളതിനേക്കാള്‍ കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കില്ലെന്ന് ബില്‍ പറയുന്നു. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിലോ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉപയോഗിക്കുന്നവരാണെങ്കിലോ ഒന്നും നിയന്ത്രണത്തില്‍ ഇളവ് ലഭിക്കില്ല. നിര്‍ണായകമായ ഒരു മാറ്റമാണ് കൊണ്ടുവരുന്നതെന്നും ഇത് ലംഘിക്കപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണമെന്ന് സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ ലിബറല്‍ പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലാണ്. മറ്റ് ചില പാര്‍ട്ടികളാവട്ടെ ബില്ലിന്റെ കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന ആവശ്യത്തിലും.

അതേസമയം മെസേജ് അയക്കുന്നതിനും ഓണ്‍ലൈന്‍ ഗെയിമിങിനും ആരോഗ്യ – വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങള്‍ക്കുമൊന്നും വിലക്കുണ്ടാവില്ല. യുവതലമുറയുടെ മാനസിക ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുള്ള ഗൂഗിളിന്റെ ആല്‍ഫബറ്റ് ക്ലാസ് റൂം, യുട്യൂബ് പോലുള്ളവയ്ക്കും വിലക്ക് ബാധകമാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *