അദാനിക്കെതിരെ ജെപിസി അന്വേഷണം വേണം; രാഹുല്‍ഗാന്ധി

അദാനിക്കെതിരെ ജെപിസി അന്വേഷണം വേണം; രാഹുല്‍ഗാന്ധി

ദില്ലി: ഗൗതം അദാനിക്കെതിരെ സൗരോര്‍ജ്ജ കരാറില്‍ യുഎസ് കോടതി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും അദാനി ലംഘിച്ചെന്ന് വ്യക്തമായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പങ്കുണ്ട്.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലില്‍ ഇടുമെന്ന് പറഞ്ഞ മോദി അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. മോദിക്ക് ഇനി നടപടി എടുക്കണം എന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്. ഈ അഴിമതിയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അദാനിക്കെതിരെ ജെപിസി അന്വേഷണം വേണം;
രാഹുല്‍ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *