ചൂടോടെ കുടിക്കേണ്ട; പൊള്ളും ചൂടില്‍ കുടിച്ചാല്‍ കാന്‍സര്‍ വന്നേക്കാമെന്ന് പഠനം

ചൂടോടെ കുടിക്കേണ്ട; പൊള്ളും ചൂടില്‍ കുടിച്ചാല്‍ കാന്‍സര്‍ വന്നേക്കാമെന്ന് പഠനം

ചൂടോടെ കുടിക്കേണ്ട; പൊള്ളും ചൂടില്‍ കുടിച്ചാല്‍ കാന്‍സര്‍ വന്നേക്കാമെന്ന് പഠനം

ചായ ചൂടാറിയാല്‍ ദേഷ്യപ്പെടുന്ന ആളുകളുണ്ട്. ചൂട് നോക്കാതെ ഒറ്റയടിക്ക് ചായ കുടിക്കുന്ന ചിലരുമുണ്ട്. ചൂടില്ലാതെ ചായയോ കാപ്പിയോ ആസ്വദിച്ച് കുടിക്കാനാവില്ല എന്നതാണ് ഇതിന് പറയുന്ന ന്യായം. ചൂടോടെ ചായ കുടിക്കുന്നത് ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ. എന്നാല്‍ ചോദിക്കാന്‍ സമയമായി.

ചൂട് കൂടുതലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമായേക്കാമെന്ന് തെളിയിക്കുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. അന്നനാളത്തെ ബാധിക്കുന്ന അപൂര്‍വമായ ഒസോഫൊജിയല്‍ കാന്‍സര്‍ വരാനാണ് ചൂടുള്ള പാനീയങ്ങള്‍ കാരണമാവുന്നത്. ചായയിലെയോ കാപ്പിയിലെയൊ രാസ വസ്തുക്കളല്ല മറിച്ച് ചൂട് തന്നെയാണ് ഈ കാന്‍സറിന് കാരണമാവുന്നത്.

ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണം പ്രകാരമാണ് ഓസോഫോഗല്‍ സ്‌ക്വമാസ് സെല്‍ കാര്‍സിനോമ എന്ന കാന്‍സര്‍ വരാന്‍ ചൂട് പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുള്ളത് പോലെ അന്നനാളത്തിനും പോറലേല്‍പ്പിക്കുന്നുണ്ട്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൂട് ദ്രാവകങ്ങള്‍ കുടിക്കുന്നതാണ് പിന്നീട് കാന്‍സറിന് വഴിവെക്കുന്നത്.

അമിതമായി ചൂടുള്ള പദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴും കുടിക്കുമ്പോഴും അന്നാളത്തിന്റെ ആവരണമാണ് ചൂട് ആഗിരണം ചെയ്യുന്നത്. എന്നാല്‍ അമിതമായ ചൂട് ആവരണത്തില്‍ പോറലുണ്ടാക്കുന്നു. വീണ്ടും വീണ്ടും ചൂട് കുടിക്കുന്നവരില്‍ ഈ പോറലുകള്‍ ഉണങ്ങാതാവുന്നു. ഇത് വീക്കത്തിനും കോശങ്ങള്‍ നശിക്കുന്നതിനും ഒടുവില്‍ കാന്‍സര്‍ വികസിക്കുന്നതിനും കാരണമായേക്കാം.

ക്രമാനുഗതമാണ് ഈ പരിക്ക് വരുന്നത്. ഒന്നോ രണ്ടോ തവണ ചൂട് കൂടുതലുള്ള പാനീയം കുടിക്കുന്നതിലൂടെ അപകടമൊന്നുമില്ലെങ്കിലും തുടര്‍ച്ചയായുള്ള കുടിക്കലാണ് പ്രശ്നത്തെ ഗുരുതരമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേണഷണ വിഭാഗം 65ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള പാനീയങ്ങല്‍ കാന്‍സറിന് കാരണമാകാം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ചൂടുള്ള പാനീയങ്ങള്‍ക്കൊപ്പം പുകവലിയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാന്‍ പതിന്മടങ്ങ് സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിന് മുകളില്‍ മദ്യപാനം കൂടിയുണ്ടെങ്കില്‍ വീണ്ടും കാന്‍സര്‍ സാധ്യത ഉയരുന്നു. ചൂടുള്ള പാനീയങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ പുകവലിയും പൊണ്ണത്തടിയുമാണ് അന്നനാള കാന്‍സറിന് കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങള്‍.

ആവി പറക്കുന്ന ഭക്ഷണമോ പാനീയമോ ആണെങ്കില്‍ ഒന്നോ രണ്ടോ മിനിറ്റ് ആറുന്നതിനായി കാത്തിരിക്കുന്നതിലൂടെ അന്നനാള കാന്‍സറിനുള്ള സാധ്യത കുറയ്ക്കാവുന്നതാണ്. വളരേയേറെ ചൂട് കഴിച്ച് ശീലമുള്ളവര്‍ക്ക് സാധാരണയില്‍ കവിഞ്ഞ ചൂട് പ്രശ്നമായി തോന്നിയേക്കില്ല, എന്നാല്‍ 65 ഡിഗ്രിയാണ് ഭക്ഷണം കഴിക്കാവുന്ന പരമാവധി ചൂടെന്ന് ഉറപ്പാക്കണം. ഇത് കൂടാതെ മദ്യപാനം, പുകവലി, ശരീരഭാര ക്രമീകരണം എന്നിവ നിയന്ത്രിക്കുന്നതും അന്നനാള കാന്‍സറിനെ തടയുന്നതിന് മികച്ച പ്രതിരോധങ്ങളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *