കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ജാഥ ഇന്നും നാളെയും ജില്ലയില്‍ പര്യടനം നടത്തും. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം കൂടുമോ എന്നതാണ് ജാഥയിലൂടെ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്നതാണ് ജാഥയിലൂടെ പരിഷത്ത് സര്‍ക്കാരിന് മുന്‍പില്‍ വെക്കുന്ന ആവശ്യം. മിനിമം മാര്‍ക്ക് എന്ന കടമ്പ വെച്ചാല്‍ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. പൊതു വിദ്യാഭ്യാസ ഗുണം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ക്കൈകൊള്ളുന്ന കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനം വേണമെന്നാണ് പരിഷത്ത് ആവശ്യപ്പെടുന്നതെന്ന് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി.പി.കുഞ്ഞിക്കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 14ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജാഥ ഡിസംബര്‍ 10ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ 300 ഓളം കേന്ദ്രങ്ങളില്‍ ജനസദസ്സ് സംഘടിപ്പിക്കും. ലഘുലേഖകള്‍ സംസ്ഥാനത്തുടനീളം വിതരണം ചെയ്യും. സമാപനത്തോടനുബന്ധിച്ച് രണ്ട് ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറും. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരാഭായ് ക്യാപ്റ്റനായ ജാഥയാണ് ഇന്നും,നാളെയും ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നത്. ജാഥ നാളെ വൈകുന്നേരം, കൊയിലാണ്ടിയിലും, രാമനാട്ടുകരയിലും സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.പി.കുഞ്ഞിക്കണ്ണന്‍, വിദ്യാഭ്യാസ വിഷയ സമിതി കണ്‍വീനര്‍ ഡോ.രമേശ്.കെ, പി.എം.വിനോദ്കുമാര്‍, പി.കെ.സതീശന്‍, ഹരീഷ് ഹര്‍ഷ, സുജാത.ഇ.ടി, എന്നിവര്‍ പങ്കെടുത്തു.