കോഴിക്കോട് : ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരള ഹെഡ് ലോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ സമരം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ: പി.എം നിയാസ്, ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് മറ്റു ചെലവുകള്‍ക്കായി അമിതമായി പണം പിന്‍വലിച്ചതു കൊണ്ട് കേരളത്തിലെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉള്‍പ്പെടെയുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്കാന് പോലും കഴിയാതെ തകര്‍ച്ചയിലാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. 1972-ല്‍ കൊണ്ടുവന്ന കേരള ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്ക്കരിക്കുക, ചുമട്ടു തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ക്ഷേമ നിധി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. ഐ എന്‍ ടി യു സി ദേശീയ ജന: സെക്രട്ടറി എം പി
പത്മനാഭന് മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് മൂസ പന്തീരാങ്കാവ് അദ്ധ്യഷത വഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ ജന: സെക്രട്ടറി കെ.പി സക്കീര്‍, അഡ്വ:എ.ഇ മാത്യു, ജോയ് പ്രസാദ് പുളിക്കല്‍, അഡ്വ: കെ എം കാദിരി, കെ എന്‍ എ അമീര്‍, നിയാസ് കാരപ്പറമ്പ്, മുജീബ് വെള്ളയില്‍, ഷാജി പെരുമയില്‍, സജീവന് മുക്കം, ടി. ഷെരീഫ്,
പി.കെ ഷാഫി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും അബ്ദുള്‍ കബീര്‍, കെ. ഗോകുലന്, സവാദ് എന്‍.പി. പ്രേമന് പുതിയ പാലം, എം രാജേ ഷ്, എന്നിവര്‍ നേതൃത്വം നല്കി.
കേരള ഹെഡ് ലോഡ് വര്‍ക്കേഴ്സ്
ഫെഡറേഷന് മാര്‍ച്ചും ധര്‍ണ്ണയും നടത്തി