കോഴിക്കോട:് വന്‍ ജനപങ്കാളിത്തത്തോടെ പ്രൗഢമായി നടത്തിയിരുന്ന കേരളോത്സവം ഇന്ന് മത്സരാര്‍ത്ഥികളില്ലാതെ ഒരു വഴിപാട് കണക്കെ നടത്തി ലക്ഷങ്ങള്‍ പാഴാക്കുന്ന പരിപാടി ഉപേക്ഷിക്കണമെന്നും സമൂല മാറ്റങ്ങള്‍ വരുത്തി പദ്ധതി പുനക്രമീകരിക്കണമെന്നും വല്‍സന്‍ എടക്കോടന്‍
ആവശ്യപ്പെട്ടു.നേരത്തെ പ്രാദേശിക തലത്തിലുള്ള ക്ലമ്പുകളും കലാസമിതികളും മറ്റുമായിരുന്നു കേരളോത്സവം സജീവമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് അത്തരം മേഖലകളധികവും നിര്‍ജ്ജീവമായിരിക്കുകയാണ്. മത്സരം ഓരോ പഞ്ചായത്തിലെയും വാര്‍ഡുകള്‍ തമ്മിലായിരിക്കണമെന്നും വിജയികളാവുന്ന വാര്‍ഡ് ,പഞ്ചായത്ത്, ബ്ലോക്ക്,കോര്‍പ്പറേഷന്‍, ജില്ല എന്നീ ഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്താല്‍ കേരളോത്സവത്തിന്റെ കഴിഞ്ഞകാല പ്രൗഢി തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഖ്യാപിക്കപ്പെടുന്ന പാരിതോഷികങ്ങള്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ കേരളോത്സവം തികച്ചും അര്‍ത്ഥവത്തായ ഒരു പദ്ധതിയായി മാറുമെന്നും വകുപ്പ് തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും വല്‍സന്‍ എടക്കോടന്‍ അഭ്യര്‍ത്ഥിച്ചു.
കേരളോത്സവം പുന:ക്രമീകരിക്കണം