ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ മെയിന്‍) 2025-ന് അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. നവംബര്‍ 22 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
രജിസ്ടേഷന് രീതി
1) ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറുക
2) ഹോംപേജിലുള്ള ന്യൂ രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) ആവശ്യമായ വിവരങ്ങള്‍ നല്‍കുക
4) ലോഗിന്‍ വിവരങ്ങള്‍ രജിസ്ട്രേഷന് ശേഷം ലഭിക്കും
5) ആവശ്യമുള്ള വിവരങ്ങള്‍ നല്കിയ ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക
6) ഫോട്ടോഗ്രഫും സിഗ്നേച്ചറും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക
7) ജെ.ഇ.ഇ അപേക്ഷാ ഫീ അടച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
8) കണ്ഫര്മേഷന് പേജ് ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
2025 ജനുവരി ആദ്യവാരം പരീക്ഷാകേന്ദ്രം പ്രഖ്യാപിക്കും. പരീക്ഷാ തീയതിക്ക് മൂന്ന് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കും. 2025 ജനുവരി 22-31 വരെയാകും പരീക്ഷയെന്നാണ് റിപ്പോര്‍ട്ട്.
ജെ.ഇ.ഇ മെയിന്‍ 2025 അപേക്ഷകള്‍ ക്ഷണിച്ചു
നവംബര്‍ 22 വരെഅപേക്ഷിക്കാം