കോഴിക്കോട് :63 -ാമത് റവന്യു ജില്ലാ കലോത്സവത്തിന്റെ ട്രാന്‍സ്പോര്‍ട്ട് കമിറ്റിയുടെ നേതൃത്വത്തിലുള്ള കലോത്സവ വണ്ടികളുടെ യാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം കോഴിക്കോട് സിറ്റി മേയര്‍ ഡോ ബീന ഫിലിപ്പ് നിര്‍വഹിച്ചു. കലോത്സവത്തിലെ വിവിധ വേദികളില്‍ നിന്നും ഗവണ്മെന്റ് മോഡല്‍ സ്‌കൂളിലെ ഭക്ഷണ ശാലയിലേക്കും, ഭക്ഷണ ശാലയില്‍ നിന്ന് വിവിധ വേദിയിലേക്കുള്ള സൗജന്യ യാത്ര സൗകര്യവും അതോടൊപ്പം കോഴിക്കോട് സിറ്റിയിലെ സംയുക്ത ഓട്ടോ യൂണിയന്റെ നേതൃത്വത്തിലുള്ള മിതമായ നിരക്കിലുള്ള യാത്ര സൗകര്യവുമാണ് ട്രാന്‍സ്പോര്‍ട്ട് കമിറ്റിയുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുന്നത്. കൂടാതെ വിവിധ വേദികള്‍ക്കരികില്‍ പാര്‍ക്കിംഗ് സൗകര്യവും തയ്യാറാക്കിയിട്ടുണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ആര്‍ കെ ഷാഫി അധ്യക്ഷത വഹിച്ചു. ട്രാന്‍സ്പോര്‍ട്ട് കണ്‍വീനര്‍ അഷ്റഫ് ചാലിയം സ്വാഗതം പറഞ്ഞു. കോഴിക്കോട് ആര്‍ ഡി ഡി എം സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. ട്രാഫിക് എസ് ഐ മനോജ് ബാബു,ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ ജലീല്‍ പാണക്കാട്, ഷമീം അഹമ്മദ്, വി ഫൈസല്‍, അബ്ദുല്‍ റസാഖ്, രായിന്‍കുട്ടി പെരിഞ്ചിക്കല്‍, സെയ്ദ് അജ്മല്‍, ആഷിഖ് കെ, അമീന്‍, സംയുക്ത ഓട്ടോ യൂണിയന്‍ നേതാക്കള്‍ വിവിധ സബ് കമിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഗെറ്റ് റെഡി കലോത്സവ വണ്ടി