ചക്കുളത്ത് കാവ് പൊങ്കാല ഡിസംബര്‍ 13ന്

ചക്കുളത്ത് കാവ് പൊങ്കാല ഡിസംബര്‍ 13ന്

കോഴിക്കോട്: ചക്കുളത്ത് കാവില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 13ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുള്ള പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ 8ന് ഞായറാഴ്ച ഉയരും.

പുലര്‍ച്ചെ 4ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡണ്ടും മുഖ്യ കാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സംഗമത്തില്‍ കേന്ദ്ര ടൂറിസം, പെട്രോളിയം ആന്റ് പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപി, ഭാര്യ രാധിക സുരേഷ്‌ഗോപിയും
പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ റെജി ചെറിയാന്‍ മുഖ്യാതിഥിയാകും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മികനേതൃത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
11-ാം തിയതി 500ലധികം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യഭിഷേകവും ഉച്ച ദീപാരാധനയും നടക്കും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. തോമസ്.കെ.തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതിയും, വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി.ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്ജ്വലിപ്പിക്കുന്ന ചടങ്ങും നിര്‍വ്വഹിക്കും.
തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗായത്രി ബി.നായര്‍, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ അനു ജോര്‍ജ്ജ്, മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുരമ്യ.കെ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, തലവടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൊച്ചുമോള്‍ ഉത്തമന്‍,എബിബിഎഎസ്എസ് അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ.ഡി.വിജയകുമാര്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഉത്സവ കമ്മറ്റി പ്രസിഡണ്ട് എം.പി.രാജീവ്, സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുക്കും.

നിരവധി ക്ഷേത്ര വോളന്റിയേഴ്‌സിന്റെ കാര്യക്ഷമമായ സേവനങ്ങള്‍ ഉണ്ടാകും. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കും.കൂടാതെ വിവിധ വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തും. ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് പൊങ്കാല ക്രമീകരണങ്ങള്‍ നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി ആന്റ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, മീഡിയ കോര്‍ഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡണ്ട് എം.പി.രാജീവ്, സെക്രട്ടറി സ്വാമിനാഥന്‍ സംബന്ധിച്ചു.

 

 

ചക്കുളത്ത് കാവ് പൊങ്കാല ഡിസംബര്‍ 13ന്

Share

Leave a Reply

Your email address will not be published. Required fields are marked *