വിദ്യാര്‍ത്ഥികളെ ആദരിച്ചു

വിദ്യാര്‍ത്ഥികളെ ആദരിച്ചു

കോഴിക്കോട്: സ്‌നേഹം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആഴ്ചവട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ,ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും
സംസ്ഥാനതലത്തിലും ഉപജില്ലാതലത്തിലും കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ പി പി പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹം കൂട്ടായ്മ ചെയര്‍മാന്‍ ബി കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍ സി മോയിന്‍കുട്ടി, തച്ചിലോട്ട് നാരായണന്‍, സിറ്റി ഉപജില്ല എ ഇ ഒ മൃദുല കെ വി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന പൂവത്തില്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഓംകാരനാഥന്‍, പിടിഎ പ്രസിഡന്റ് അഹമ്മദ് അസ്‌കര്‍, പി സന്ധ്യ, എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഹേമലത കെ, സ്റ്റാഫ് സെക്രട്ടറി മാരായ പി അജീഷ് ,ജിജേഷ് കെ വി എന്നിവര്‍ സംസാരിച്ചു. വിവിധ ഇനങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടര്‍ പി പി പ്രമോദ് കുമാര്‍ ,തച്ചിലോട്ട് നാരായണന്‍, എന്‍ സി മോയിന്‍കുട്ടി ,ബീനാ പൂവത്തില്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ തച്ചിലോട്ട് നാരായണന്‍ രചിച്ച അസ്ത്രവിദ്യ, ഇരുളര്‍ തുടങ്ങിയ ആറു പുസ്തകങ്ങള്‍ ആഴ്ചവട്ടം ഹൈസ്‌ക്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

 

 

വിദ്യാര്‍ത്ഥികളെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *