പത്രപരസ്യ വിവാദം:സിപിഎം ബിജെപിക്ക് വേണ്ടി ചെയ്തത്, ഷാഫി പറമ്പില്‍

പത്രപരസ്യ വിവാദം:സിപിഎം ബിജെപിക്ക് വേണ്ടി ചെയ്തത്, ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തലേദിവസം ചില പത്രങ്ങളില്‍ സിപിഎം നല്‍കിയ പരസ്യം ബിജെപിക്ക് വേണ്ടി ചെയ്തതെന്ന് ഷാഫി പറമ്പില്‍ എംപി. ആരോപിച്ചു. സിപിഎം ഇത്രയും അധഃപ്പതിക്കാന്‍ പാടില്ലായിരുന്നു. ഈ പരസ്യം സിപിഎം സ്വന്തം ചിലവില്‍ ബിജെപിക്കുവേണ്ടി ചെയ്തുകൊടുത്തതാണെന്നു പാലക്കാട്ട് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയിലാണ് സി.പി.എം പരസ്യം നല്‍കിയത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്.

 

 

പത്രപരസ്യ വിവാദം:സിപിഎം
ബിജെപിക്ക് വേണ്ടി ചെയ്തത്, ഷാഫി പറമ്പില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *