അന്താരാഷ്ട്ര പുസ്തകമേളയില്‍ ചരിത്രം സൃഷ്ടിച്ച് ‘പെരുമഴയിലെ ഒറ്റ മഴത്തുള്ളി’

അന്താരാഷ്ട്ര പുസ്തകമേളയില്‍ ചരിത്രം സൃഷ്ടിച്ച് ‘പെരുമഴയിലെ ഒറ്റ മഴത്തുള്ളി’

ഷാര്‍ജ: ചിരന്തനയുടെ 42 മത് പുസ്തകം’പെരുമഴയിലെ ഒറ്റ മഴത്തുള്ളി’ അന്താരാഷ്ട്ര പുസ്തകമേളയില്‍ ചരിത്രം സൃഷ്ടിച്ചു. തുടര്‍ച്ചായി മൂന്ന് വര്‍ഷവും വ്യക്തികളുടെ പുസ്തകങ്ങള്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കുന്ന സ്റ്റാളായി ചിരന്തന മാറി. 2022 ഉമ്മന്‍ ചാണ്ടി സാറിന്റെ ഇതിഹാസം, 2023 റഫ്‌സാന ഖാദറിന്റെ ജിന്ന്, 2024 ഷിജി ഗിരിയുടെ പെരുമഴയിലെ ഒറ്റമഴത്തുള്ളികള്‍ എന്ന പുസ്തകങ്ങളാണ് ചരിത്രം സൃഷ്ടിച്ചത്. ചിരന്തനയില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി കൊണ്ട് ബുക്ക് ഫെയറിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ മോഹന്‍കുമാര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. പുന്നക്കന്‍ മുഹമ്മദലി ചിരന്തന, ലിപി അക്ബര്‍, മാക്ബത്ത് ഷഹനാസ്, അര്‍ഷദ് ബത്തേരി, വചനം സിദ്ദീഖ്. എഴുത്ത് ക്കാരായ ഹണി ഭാസ്‌ക്കര്‍, ഗീത മോഹന്‍, ബല്‍ക്കീസ്,ഗിരിഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

അന്താരാഷ്ട്ര പുസ്തകമേളയില്‍ ചരിത്രം സൃഷ്ടിച്ച്
‘പെരുമഴയിലെ ഒറ്റ മഴത്തുള്ളി’

 

Share

Leave a Reply

Your email address will not be published. Required fields are marked *