ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന് സിദ്ദിഖിന് സുപ്രീംകോടതി് മുന്‍കൂര്‍ ജാമ്യം നല്കി.. ജാമ്യാപേക്ഷയില്‍ പരാതിയില്‍ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖ് വാദിച്ചത്. 8 വര്‍ഷത്തിന് ശേഷമാണ് അതിജീവിത പരാതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സിദ്ദീഖിന് ജാമ്യം നല്കിയാല് അത് മറ്റു കേസുകളെയും ബാധിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ തള്ളിയാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
ബലാത്സംഗക്കേസ്: സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്കി സുപ്രീംകോടതി