ടാക്‌സുമില്ല രജിസ്‌ട്രേഷന്‍ ഫീയുമില്ല! ഇവികള്‍ക്ക് സര്‍വ്വതും ഫ്രീയാണിവിടെ
ടാക്‌സും രജിസ്‌ട്രേഷനും മറ്റ് ചാര്‍ജുകളും നൂലാമാലകളും ഒന്നും തന്നെ ഇല്ലാതെ ഇവി വാഹനം വാങ്ങാന്‍ ഒരു അവസരം ലഭിച്ചാലോ?. ഈ വിധ എക്‌സ്ട്ര ചാര്‍ജുകള്‍ ഒന്നും ഇല്ലാതെ ഒരു പുതുപുത്തന്‍ ഇവി സ്വന്തമാക്കാനുള്ള വഴികള്‍ എല്ലാം തന്നെ ജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്താനും, ജനങ്ങള്‍ ഇവിയിലേക്ക് സ്വയം മാറുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാരിന്റെ ഈ നീക്കം.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഒരു കുഞ്ഞ് പോംവഴി എന്ന നിലയില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട് കൂടുതല്‍ ഇക്കോ ഫ്രണ്ട്‌ലിയായ ഇവികളിലേക്ക് സ്വിച്ച് ചെയ്യുന്നത് കാര്യങ്ങള്‍ മെച്ചപ്പെടുത്തും. ഡല്‍ഹി പോലെയുള്ള മെട്രോ നഗരങ്ങളില്‍ മലിനീകരണത്തിന്റെ തോത് കാര്യമായ അളവില്‍ കുറയ്ക്കാന്‍ ഇവികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരും ഇവികളുടെ അഡോപ്ഷനെ പിന്തുണയ്ക്കുന്നു, എന്നാല്‍ ആദ്യ കാലങ്ങളില്‍ നല്‍കിയിരുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും അത്ര കാര്യമായി ഇപ്പോള്‍ ഇവികള്‍ക്ക് ലഭിക്കുന്നില്ല. എന്നിരുന്നാലും തെലങ്കാന സര്‍ക്കാരിന്റെ ഈ നീക്കം ജനങ്ങള്‍ക്ക് വളരെ ആശ്വാസജനകമാണ്. പുത്തന്‍ നയത്തില്‍ അധികൃതര്‍ എന്തെല്ലാമാണ് നടപ്പിലാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആദ്യമായി തന്നെ തെലങ്കാന നിവാസികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുംബോള്‍ റോഡ് ടാക്‌സ്/ നികുതിയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസില്‍ നിന്നും 100 ശതമാനം ഇളവ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ നീക്കം മുകളില്‍ സൂചിപ്പിച്ചതുപോലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, ഇവികളെ കൂടുതല്‍ ആകര്‍ഷകമാക്കാനും പൊതുജനങ്ങള്‍ക്ക് വലിയ ഭാരമില്ലാതെ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ഉത്തരവ് 41 -ല്‍ വ്യക്തമാക്കിയിരിക്കുന്ന സംസ്ഥാനത്തിന്റെ പുതുക്കിയ ഇവി നയം നവംബര്‍ 18 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ വ്യക്തമാക്കി. ഇതോടെ തെലങ്കാനയിലെ ഇലക്ട്രിക് വാഹന വിപണി കൂടുതല്‍ മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല.
ഈ നയത്തിന് കീഴിലുള്ള റോഡ് ടാക്സിനും രജിസ്ട്രേഷന്‍ ഫീസിനും ഉള്ള ഇളവുകള്‍ രണ്ട് വര്‍ഷത്തേക്ക് നീണ്ടുനില്‍ക്കും. 2026 ഡിസംബര്‍ 31 -വരെ ഇവയ്ക്ക് സാധുത ഉണ്ടാവും എന്നത് ശ്രദ്ധേയമാണ്. ഇവി നയം മെച്ചപ്പെടുത്തി ഇലക്ട്രിക് വാഹന വില്‍പ്പനയും അഡോപ്ഷനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രീന്‍ & ക്ലീന്‍ ഹൈദരാബാദ് സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. യോഗ്യരായ വാഹനങ്ങളുടെ എണ്ണം 5,000 ആയി പരിമിതപ്പെടുത്തിയ മുന്‍ ഇവി പോളിസിയില്‍ നിന്ന് വ്യത്യസ്തമായി.
കൂടാതെ, സംസ്ഥാനത്ത് ഇവി മാര്‍ക്കറ്റ് കൂടുതല്‍ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങളും സാമ്ബത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാനും സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് ക്രമാനുഗമമായി മാറാനും ഈ നയം ശ്രമിക്കുന്നു.