തിരുവനന്തപുരം: വിനോദ സഞ്ചാരത്തിന് കേരളം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന ‘നോ ലിസ്റ്റ് 2025’ പട്ടികയില്‍ കേരളത്തെയും ഉള്‍പ്പെടുത്തി കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ ‘ഫോഡോഴ്‌സ് ട്രാവല്‍’ എന്ന അന്താരാഷ്ട്ര ഏജന്‍സി.അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മലിനീകരണവും അമിതമായ വിനോദ സഞ്ചാരവുമാണ് സഞ്ചാരികള്‍ വേണ്ടെന്ന് വെക്കാനിടയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും പെട്ടത്. 2015നും 2022നുമിടയില്‍ രാജ്യത്തുണ്ടായ 3,782 ഉരുള്‍പൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണു സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളാണു പട്ടികയില്‍. കമ്പനി പ്രസിദ്ധീകരിച്ച നോ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് കേരളം മാത്രമേ ഉള്ളൂ.
സംസ്ഥാനത്ത് ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വന്ന ‘നോ ലിസ്റ്റ്’ പട്ടിക മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗത്തെയും സംസ്ഥാനത്തിന് വരുമാന മാര്‍ഗമായ ടൂറിസത്തെയും ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നോ ലിസ്റ്റ് 2025’ പട്ടികയില്‍ കേരളവും