ആള്‍ ഇന്ത്യ എല്‍ ഐ സി ഏജന്റ്‌സ് ഫെഡറേഷന്‍ ധര്‍ണ്ണ 20ന്

ആള്‍ ഇന്ത്യ എല്‍ ഐ സി ഏജന്റ്‌സ് ഫെഡറേഷന്‍ ധര്‍ണ്ണ 20ന്

കോഴിക്കോട്: എല്‍ ഐ സി ഏജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യ എല്‍ ഐ സി ഏജന്റ്‌സ് ഫെഡറേഷന്‍ നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടമായി 20ന് ബുധന്‍ കാലത്ത് 11 മണിക്ക് എല്‍ ഐ സി ഡിവിഷന്‍ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്ന് ഡിവിഷന്‍ കമ്മിറ്റി പ്രസിഡണ്ട് സി.ഒ.രവീന്ദ്രനും, ദേശീയ വൈസ് പ്രസിഡണ്ട് എം.രാമദാസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം.എം.കെ.രാഘവന്‍.എ.പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കള്‍, എല്‍ ഐ സി ട്രേഡ് യൂണിയന് നേതാക്കള്‍, വിവിധ ഏജന്റ്‌സ് സംഘടനാ പ്രതിനിധികള്‍ സംസാരിക്കും. ഡിസംബര്‍ 10ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. എല്‍ ഐ സിയെ തകര്‍ക്കാനുള്ള നടപടികളാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നവര്‍ കുറ്റപ്പെടുത്തി.

എല്‍ ഐ സിയുടെ 3.5% ഷെയര്‍ ഇപ്പോള്‍തന്നെ കൈമാറിക്കഴിഞ്ഞു. വരും വര്‍ഷങ്ങളിലും ഇതാവര്‍ത്തിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം തകരും. 11 ലക്ഷം ഏജന്റുമാരാണ് എല്‍ ഐ സിയില്‍ വര്‍ക്ക് ചെയ്യുന്നത്. അവരുടെ കമ്മീഷന്റെ 20%മാണ് വെട്ടിക്കുറച്ചത്. രാജ്യത്തെ ഇന്‍ഷൂറന്‍സിന്റെ 70%മാണ് എല്‍ ഐ സിയുടേത്. മറ്റ് 25 സ്വകാര്യ കമ്പനികള്‍ക്ക് 30% മാത്രമാണ് മാര്‍ക്കറ്റുള്ളത്. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി എല്‍ ഐ സിയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പോളിസി എന്‍ട്രി 55 വയസ്സ് എന്നത് 50 ആക്കി ചുരുക്കിയതിനാല്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് പോളിസി എടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. എല്‍ ഐ സി പ്രീമിയത്തിലെ ജിഎസ്ടി പൂര്‍ണ്ണമായും പിന്‍വലിക്കുക, എല്‍ ഐ സി ഏജന്റുമാര്‍ക്ക് ഇ എസ് ഐ നടപ്പിലാക്കുക, ബീമാസുഖം പോര്‍ട്ടലിലൂടെ ഐആര്‍ഡിഎ ഏജന്റുമാരുടെ തൊഴില്‍ സുരക്ഷയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്‍ഷുറന്‍സ് രംഗത്ത് ലോകത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡാണ് എല്‍ ഐ സി. ആകെ നിക്ഷേപം 50 ലക്ഷം കോടിക്കടുത്തും, ആസ്തി 53 ലക്ഷം കോടിയുമാണ്. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഐ സിയെ തകര്‍ക്കാന്‍ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ചു നടത്തുന്ന സമരത്തിന് എല്ലാവരുടെയും പിന്തുണ അവര്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അയ്യപ്പന്‍.എം.പി.യും ഡിവിഷന്‍ സെക്രട്ടറി ജയപ്രകാശ്.കെ.കെ.യും പങ്കെടുത്തു.

 

 

 

ആള്‍ ഇന്ത്യ എല്‍ ഐ സി ഏജന്റ്‌സ് ഫെഡറേഷന്‍ ധര്‍ണ്ണ 20ന്

Share

Leave a Reply

Your email address will not be published. Required fields are marked *