ജി രാമാനുജം സ്മാരക അവാര്‍ഡ് ഡോ ജി സഞ്ജീവ റെഡ്ഢിക്ക് സമര്‍പ്പിച്ചു
ഹൈദരാബാദ്: മുന്‍ ഗവര്‍ണറും, ഐ.എന്‍.ടി.യു.സി ദേശീയ പ്രസിഡണ്ടുമായിരുന്ന പത്മഭൂഷണ്‍ ജി രാമാനുജത്തിന്റെ സ്മരണക്കായി ജി രാമാനുജം ഫൗണ്ടേഷന് കേരള ഏര്‍പ്പെടുത്തിയ ജി രാമാനുജം സ്മാരക അവാര്‍ഡ് ഐ എന്‍ ടി യു സി അഖിലേന്ത്യാ പ്രസിഡണ്ട് ഡോ ജി സഞ്ജീവ റെഡ്ഢിക്ക് സമര്‍പ്പിച്ചു. ഐ എന്‍ ടി യു സി പ്രസിഡണ്ട് പദവിയില്‍ തുടര്‍ച്ചയായി മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയും, 95 വയസ്സിന്റെ നിറവിലും തൊഴിലാളികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് ഹൈദരാബാദിലെ വീട്ടില്‍ എത്തി പുരസ്കാരം നല്കി ആദരിച്ചത്. ഐ എല്‍ ഒ ഗവേണിംഗ് ബോഡി അംഗവും ഐ എന്‍ ടി യു സി ദേശീയ വൈസ് പ്രസിഡണ്ടുമായ സത്യജിത് റെഡ്ഢിയുടെ സാന്നിധ്യത്തില്‍ ജി രാമാനുജം ഫൌണ്ടേഷന് കേരള സംസ്ഥാന പ്രസിഡണ്ട് എം കെ ബീരാന് പുരസ്കാരം നല്കി. ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന് പൊന്നാട അണിയിച്ചു.