നെഹ്‌റുവിയന്‍ ആശയങ്ങള്‍ക്ക് സമകാലിക ഇന്ത്യയില്‍ പ്രസക്തിയേറുന്നു;മുക്കം മുഹമ്മദ്

നെഹ്‌റുവിയന്‍ ആശയങ്ങള്‍ക്ക് സമകാലിക ഇന്ത്യയില്‍ പ്രസക്തിയേറുന്നു;മുക്കം മുഹമ്മദ്

മുക്കം:ഇന്ത്യയുടെ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്നു മനസ്സിലാക്കുകയും ജനാധിപത്യ മതേരമൂല്യങ്ങളുടെ അടിത്തറയില്‍ ഇന്ത്യയെ പടുത്തുയര്‍ത്തുകയും ചെയ്ത രാഷ്ട്ര ശില്‍പിയായിരുന്നു ജവഹര്‍ലാല്‍ നെഹ്രു വെന്നും നെഹ്‌റുവിന്‍ ആശയങ്ങള്‍ അവമതിക്കപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും എന്‍സി എസ് ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പറഞ്ഞു.

എന്‍സി എസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കത്തു നടന്ന
നെഹ്രു ജയന്തിയുടെ 135 -ാം വാര്‍ഷികദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ഗുലാംഹുസൈന്‍ ചെറുവാടി ആധ്യക്ഷം വഹിച്ചു.

തിരുവമ്പാടി ബ്ലോക്ക് ചാര്‍ജ് ജില്ലാ ജനറല്‍ സെക്രട്ടറി പി പി ജോയ് മുഖ്യപ്രഭാഷണം നടത്തി.കെ സി അബ്ദുല്‍ മജീദ്, അബ്ദുള്ള കുമാരനല്ലൂര്‍, ജോസ് അഗസ്റ്റിന്‍,
കെ സി ആലി, പി കെ വാസു, റഹ്‌മത്ത് പറശ്ശേരി, സുബ്രഹ്‌മണ്യന്‍ കുന്തന്‍ തൊടുക, റസാക്ക് എന്‍, ജോയ് വെള്ളാരം കുന്നേല്‍, പ്രഭാകരന്‍ കുരുടത്തു, സോമന്‍ പുനത്തില്‍,
ഉസ്മാന്‍ കെ കെ, അഷ്‌റഫ് തോട്ടത്തില്‍, എന്നിവര്‍ പ്രസംഗിച്ചു.

 

 

നെഹ്‌റുവിയന്‍ ആശയങ്ങള്‍ക്ക് സമകാലിക ഇന്ത്യയില്‍ പ്രസക്തിയേറുന്നു;മുക്കം മുഹമ്മദ്

 

Share

Leave a Reply

Your email address will not be published. Required fields are marked *